ഇഞ്ചി ഉപയോഗിച്ച് പല്ലിലെ കറ കളയാം…

പല്ലിലെ കറ കളയാനുള്ള ഒരു ഹോം റെമഡിയാണ് നമ്മളിന്ന് പരിചയപ്പെടാൻ പോകുന്നത്. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ കുട്ടികളുടെയും മുതിർന്നവരുടെയും ഒരു വലിയ പ്രശ്നമാണ്. ദന്താശുപത്രിയിൽ പോയി പൈസ മുടക്കി പല്ലിലെ കറ കളയുന്നതിനേക്കാളും ചിലവ് കുറഞ്ഞ ഒരു എളുപ്പമാർഗമാണ് ഇത്. പുകവലി ഉള്ളവരാണെങ്കിൽ പല്ലിൽ നന്നായി തന്നെ കറപിടിച്ചിരിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് .

അകറ്റാൻ സാധിക്കും. നമ്മുടെ അടുക്കളയിൽ സുലഭമായി കിട്ടുന്ന സാധനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ചെറിയൊരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് നന്നായി കഴുകി കല്ലിലിട്ട് ചതച്ചെടുക്കുക. മിക്സിയിൽ അരക്കുന്നതിനേക്കാൾ നല്ലത് കല്ലിൽ ചതച്ചെടുക്കുന്നതാണ്. ഇതിലേക്കു അര മുറി നാരങ്ങയുടെ നീരും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ബ്രഷിലാക്കി നന്നായി മുകളിലേക്കും താഴേക്കും നന്നായി.

ബ്രഷ് ചെയ്യുക. പല്ലു തേക്കുന്നതിന് മുൻപോ ശേഷമോ ഇത് ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നതിലൂടെ പല്ലിലെ കറകൾ മാത്രമല്ല പല്ലിന് വരുന്ന കേടും മോണകളുടെ പഴുപ്പും മറ്റും അകറ്റി പല്ലിനെയും മോണകളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ഇത് ഒരുപോലെ ഉപയോഗപ്പെടുത്താം. യാതൊരുവിധ സൈഡ് എഫക്ടും ഇതിനു ഉണ്ടാകുന്നില്ല.

ഉപയോഗിക്കുന്ന ബ്രഷും പല്ല് തേക്കുന്ന രീതിയും പല്ലിന്റെയും മോണകളുടെയും ആരോഗ്യത്തെ ബാധിക്കും. അതിനാൽ ഇടയ്ക്കിടയ്ക്ക് ബ്രഷ് മാറ്റി ഉപയോഗിക്കുക കൂടാതെ ബ്രഷ് തിരഞ്ഞെടുക്കുമ്പോൾ സോഫ്റ്റ് ഉള്ള ബ്രഷ് നോക്കി എടുക്കുക.അമർത്തി തേക്കുന്നതിലൂടെ പല്ലുകൾ വൃത്തിയാകുന്നില്ല. മറിച്ച് വളരെയധികം സമയമെടുത്ത് മുകളിലോട്ടും താഴോട്ടും വൃത്താകൃതിയിൽ ആണ് പല്ലുകൾ തേക്കേണ്ടത്.

Leave a Comment

×