അകാലനര കാരണം പലതരത്തിലുള്ള ഹെയർ ഡൈകളും മാറിമാറി ഉപയോഗിക്കുന്നവരാണ് നമ്മൾ. കെമിക്കൽസ് അടങ്ങിയ ഇത്തരം ഹെയർ ഡൈകൾ ഉപയോഗിക്കുന്നതിനാൽ പല അലർജി പ്രശ്നങ്ങളും വന്നേക്കാം. അതിനാൽ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന പലതരം നാച്ചുറൽ ഹെയർ ഡൈകൾ നമുക്ക് ചെയ്യാൻ സാധിക്കും. ചിലവു കുറഞ്ഞ രീതിയിൽ നമ്മുടെ വീടുകളിൽ എല്ലാം കിട്ടുന്ന ഒരു സാധനമാണ് തൈര്.
തൈരിൽ സിംഗ് അടങ്ങിയിട്ടുണ്ട്. അതു മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ നമ്മൾ ഇവിടെ ഉപയോഗിക്കുന്നത് കാപ്പിപ്പൊടിയാണ്. കാപ്പിപ്പൊടി മുടിക്ക് തിളക്കം നൽകുന്നു. ഈ ഹെയർ ഡൈ ഉണ്ടാക്കുന്നതിനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാപ്പിപ്പൊടി എടുക്കുക ഇതിലേക്ക് 2 സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം രണ്ടു സ്പൂൺ കട്ട തൈര് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.
മിക്സ് ചെയ്തു എടുത്തശേഷം നരയുള്ള മുടിയിൽ നന്നായി ബ്രഷ് കൊണ്ട് തേച്ചു പിടിപ്പിക്കുക. അരമണിക്കൂർ ഇങ്ങനെ വച്ചതിനുശേഷം ഷാംപൂ ഉപയോഗിച്ചോ അല്ലാതെയോ കഴുകി എടുക്കാം. ഷാമ്പുവിന് പകരം ഒരു അഞ്ചോ ആറോ ചെമ്പരത്തി പൂവ് എടുക്കുക അതിലേക്ക് രണ്ട് സ്പൂൺ കട്ട തൈരും ചേർത്തു മിക്സിയിൽ നന്നായി അരച്ചെടുക്കുക ഇത് മുടിയിൽ തേച്ച് അരമണിക്കൂർ വച്ചതിനുശേഷം കഴുകി കളയുക.
ഇങ്ങനെ ചെയ്യുന്നത് താരൻ അകറ്റാനും മുടി വളരുന്നതിന് മുടിക്ക് കറുപ്പ് നിറം വർദ്ധിക്കുന്നതിന് എല്ലാം സഹായിക്കും. ആഴ്ചയിൽ രണ്ടുമൂന്നു തവണ ഇത് ഉപയോഗിക്കാം. ഇതിന് യാതൊരു വിധ പാർശ്വഫലങ്ങളും ഇല്ല. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.