കുട്ടികളിലും മുതിർന്നവരും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് തുടർച്ചയായുള്ള പനി, ജലദോഷം, കഫക്കെട്ട് മുതലായവ. കാലാവസ്ഥ വ്യതിയാനം കൊണ്ടും കൂടുതൽ തണുപ്പുള്ള സമയങ്ങളിലും ഇവ വിട്ടുമാറാതെ ചിലരിൽ കാണപ്പെടുന്നു. പനി മാറിയാലും നെഞ്ചിലും തലയിലും ഉള്ള കഫക്കെട്ട്, ജലദോഷം, തുമ്മൽ എന്നിവ മാറാതെ നിൽക്കുന്നു.നിന്നെ ചെറുക്കാനായി നമ്മൾ ചെയ്യേണ്ടത് ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്നതിന്.
വേണ്ടിയുള്ള മെഡിറ്റേഷൻസോ അല്ലെങ്കിൽ ഫുഡ് സപ്ലിമെന്റ്സൊ ഉപയോഗിക്കുക എന്നതാണ്. വൈറ്റമിൻ ഡി യുടെ അഭാവമുള്ളതു പോലെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയും. ഇത് നമ്മുടെ ശരീരത്തിലേക്ക് ഏതെങ്കിലും തരത്തിലുള്ള അണുക്കൾ പ്രവേശിക്കുമ്പോൾ അതിനെ നശിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിന് ഇല്ലാതാക്കും. അതിനാൽ വിറ്റാമിൻ ഡിയുടെ അഭാവം ഉണ്ടോ എന്ന് പരിശോധിച്ചതിനുശേഷം .
അതിനായി ആവശ്യമായിട്ടുള്ള മെഡിസിൻസ് ഉപയോഗിക്കുകയോ അല്ലെങ്കിൽ വെയിൽ കൊള്ളുകയോ ചെയ്യുക. അതുപോലെതന്നെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു ലവണമാണ് സിംഗ്. സിങ്ക് ധാരാളം അടങ്ങിയിട്ടുള്ള കൂൺ,പച്ചക്കറികൾ, ഇലക്കറികൾ, പയറുവർഗങ്ങൾ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ പരമ്പരാഗതമായി കഫക്കെട്ട് ജലദോഷം മുതലായവയ്ക്ക് നമ്മൾ ചെയ്തുവരുന്ന ഒരു കാര്യമാണ് ആവി പിടിക്കൽ.
ആവി പിടിക്കുന്ന വെള്ളത്തിലേക്ക് വൃത്തിയുള്ള കോട്ടൻ തുണിയിൽ കുരുമുളക് തുളസിയില മഞ്ഞൾ കറുവപ്പട്ട ഗ്രാമ്പു എന്നിവ ചേർത്ത് കിഴിയാക്കി വയ്ക്കുക. അതിനുശേഷം ആവി പിടിക്കുകയാണെങ്കിൽ കഫക്കെട്ടിന് നല്ലതാണ്. കൂടാതെ ദിവസവും മൂന്നുനേരവും ആടലോടകത്തിന്റെ ഇലയുടെ നീര് 15 ml വീതം കഴിക്കുകയാണെങ്കിൽ കഫം ഇളകി പോവാൻ സഹായിക്കുന്നു. അതുപോലെ തന്നെയാണ് പാഷൻഫ്രൂട്ടിന്റെ ഇലയും ഇതിനായി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.