നമ്മുടെ വീട്ടിലെ വാഴകൾക്കും തെങ്ങുകൾക്കും എല്ലാം കായ് ഫലം കൂട്ടുന്നതിനും അവയ്ക്ക് ഉണ്ടാകുന്ന തണ്ടു തുരപ്പൻ, പുഴുക്കേട് മുതലായവ ഇല്ലാതാക്കാനുംവിദ്യകളാണ് പരിചയപ്പെടുത്തുന്നത്. തെങ്ങുകളിൽ വരുന്ന കൊമ്പൻചാണ്ടിയുടെ ആക്രമണവും വാഴകളിൽ കാണപ്പെടുന്ന പുഴുക്കേടും കർഷകരുടെ ഉറക്കം കളയുന്ന കാര്യങ്ങളാണ്. ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ കൃഷിയുടെ നാശം ഉറപ്പാണ്.
അതിനാൽ ഇവയെ തുരത്താൻ നമുക്ക് ഒരു എളുപ്പ വിദ്യ പ്രയോഗിക്കാം. ഇതിനായി നമുക്ക് ആവശ്യം നാഫ്തലിൻ ബോൾസ് ആണ്. അതായത് നമ്മുടെ പാറ്റ ഗുളിക. ഇത് ഒരു പാക്കറ്റിന് 25 രൂപ മാത്രമാണ് വില വരുന്നത്. തെങ്ങുകൾക്കുണ്ടാകുന്ന കൊമ്പൻ ചാതിയുടെ ശല്യം ഒഴിവാക്കുന്നതിന് നാഫ്തലിൻ ബോള് നാലെണ്ണം ഒരു പ്ലാസ്റ്റിക് കവറിൽ വച്ച് നന്നായി പൊടിച്ചെടുക്കുക. ശേഷം ഈ പൊടി ഒരു പാത്രത്തിലേക്ക് ഇടുക.
ഇതിലേക്ക് 200 ml വെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കുക. വെളിച്ചെണ്ണയ്ക്ക് പകരം നമ്മൾ ഉപയോഗിച്ച എണ്ണ ആയാലും കുഴപ്പമില്ല. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു ഫണൽ ഉപയോഗിച്ച് തെങ്ങിൻ പട്ടകളുടെ ഇടയിലേക്ക് കുറേശ്ശെയായി ഒഴിച്ചു കൊടുക്കുക. രണ്ടുമൂന്ന് മാസം വരെ ഇതിന്റെ മണം തെങ്ങുകളിൽ നിലനിൽക്കുന്നതിനാൽ കൊമ്പൻ ജാതിയുടെ ശല്യം പൂർണമായും ഒഴിവാക്കും.
അതുപോലെതന്നെയാണ് വാഴകളിൽ കണ്ടുവരുന്ന തണ്ടു തുരപ്പൻ പുഴുക്കൾ എന്നിവയെ ഇല്ലാതാക്കാനും ഈ മിശ്രിതം ഫണൽ ഉപയോഗിച്ച് വാഴപ്പട്ടകളുടെ ഇടയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇത് വാഴകളിൽ കണ്ടുവരുന്ന പുഴുക്കടിനെ ഇല്ലാതാക്കാൻ സഹായിക്കും. വളരെയധികം ചിലവു കുറഞ്ഞ രീതിയിൽ നമുക്ക് തന്നെ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.