കറ്റാർവാഴ ജെല്ല് ഒരിക്കലെങ്കിലും നിങ്ങൾ ഇതുപോലെ ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ?

സൗന്ദര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കോസ്മെറ്റിക് പ്രോഡക്ടുകളും മറ്റും ദിവസേന ഉപയോഗിക്കുന്നവരാണ് നാം. പലതരത്തിലുള്ള സൗന്ദര്യവർദ്ധനവസ്തുക്കൾ നമുക്ക് ചുറ്റും നമ്മുടെ പ്രകൃതിയിൽ തന്നെയുണ്ട്. എന്നാൽ അവ മനസ്സിലാക്കാതെ കൂടുതൽ പണം ചിലവാക്കി കെമിക്കലുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മൾ.

കറ്റാർവാഴ എന്ന് പറയുന്നത് വളരെയധികം ഔഷധഗുണമുള്ള ഒരു ചെടിയാണ്. പരമ്പരാഗതമായി പല ആയുർവേദ മരുന്നുകളിലും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. മുടികൊഴിച്ചിൽ മാറി താരനെ അകറ്റാനും മുടി സമൃദ്ധമായി വളരുന്നതിനും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ചർമ്മസംരക്ഷണത്തിനും കറ്റാർവാഴ മികച്ച ഔഷധമാണ്. കറ്റാർവാഴ ഉപയോഗിച്ചുള്ള പല ക്രീമുകളും നമുക്ക് ഇന്ന് മാർക്കറ്റിൽ വാങ്ങാൻ കിട്ടും.

മുഖത്തെ ചുളിവുകൾ മാറ്റി മുഖം മിനുസമുള്ളതാക്കുവാൻ കറ്റാർവാഴ ജെൽ ഉപയോഗിക്കാം. നമ്മുടെയെല്ലാം വീടുകളിൽ നട്ടുവളർത്താൻ പറ്റിയ ഒരു ചെടിയാണ് കറ്റാർവാഴ. കറ്റാർവാഴ ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കും. അതുപോലെതന്നെ കറ്റാർവാഴ ജെല്ല് എടുത്ത് രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖത്ത് അല്പം മസാജ് ചെയ്യുകയാണെങ്കിൽ മുഖത്തെ ചുളിവുകൾ എല്ലാം മാറിയും മുഖം തിളങ്ങുന്നതിന് സഹായിക്കും.

കൂടാതെ കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറങ്ങളും മുഖത്തെ കുരുകൾ ഉണ്ടായ പാടുകളും എല്ലാം മാറിക്കിട്ടും. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കുകയും വൈറ്റമിൻ ഇ നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടി മസാജ് ചെയ്യുമ്പോൾ മുഖത്തെ രക്തയോട്ടം വർദ്ധിക്കുന്നു. ഇത് മുഖത്തെ ചുളിവുകൾ മാറ്റി പ്രായക്കൂടുതൽ തോന്നുന്നതിൽ നിന്നും സംരക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment

×