വളരെയധികം പോഷണ ഗുണമുള്ള ഒരു ചെറിയ പഴമാണ് ഈത്തപ്പഴം. വളരെയധികം വിലപിടിച്ച പഴം ആണെങ്കിലും ഇതിന്റെ ഗുണങ്ങൾ വിലമതിക്കാനാകാത്തതാണ്. നമ്മുടെ ശരീരത്തിന് വളരെയധികം ഊർജ്ജം തരുന്ന ഒരു പഴമാണ് ഈത്തപ്പഴം. ഇതിനായി പാലും ഈത്തപ്പഴവും ചൂടാക്കി കഴിക്കുന്നത് നല്ല ഒരു ഊർജ്ജം തരുന്ന പാനീയമാണ്. നിക്കോട്ടിനിക് ഘടകങ്ങൾ ധാരാളമായി ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ളതിനാൽ .
ഇവാ ചെറുകുടലിലും വൻകുടലിലും കാണപ്പെടുന്ന അഴുക്കുകളെ നീക്കം ചെയ്യുന്നതിനെ സഹായിക്കും. കൂടാതെ നമുക്കുണ്ടാകുന്ന ദഹന പ്രശ്നങ്ങൾക്കും ഈത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ സ്ഥിരമായി ഈത്തപ്പഴം കഴിക്കുന്നവരിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയാസിനെ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ മലശോധനം എളുപ്പമാക്കുകയും മലബന്ധം തടയുകയും ചെയ്യും.
ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക് ഈത്തപ്പഴം അരച്ചുചേർത്തതോ അല്ലെങ്കിൽ ഒരു ദിവസം മുഴുവൻ ഈത്തപ്പഴം കുതിർത്ത വെള്ളമോ കുടിക്കുന്നത് നല്ലതാണ്. ഈത്തപ്പഴം കഴിക്കുന്നത് വയറിനുള്ളിൽ ഉണ്ടാക്കാൻ ഇടയുള്ള ക്യാൻസറിനെ പ്രതിരോധിക്കും. അതുപോലെതന്നെ ഈത്തപ്പഴം കഴിക്കുന്നത് ലൈംഗിക ഉത്തേജനത്തിന് സഹായിക്കും. കൂടാതെ ഈത്തപ്പഴം രോഗപ്രതിരോധ ശേഷിയ്ക്കും ശരീരത്തിൽ ഉണ്ടാകുന്ന അണുബാധയെ തടയുന്നതിനും സഹായിക്കുന്നു. ചെറിയ കുഞ്ഞുങ്ങൾക്ക് തൂക്കം വർദ്ധിപ്പിക്കുന്നതിന് ഈത്തപ്പഴവും ബദാമും.
കുതിർത്ത് പാലിലോ അവിലിലോ അരച്ചു ചേർത്ത് കുറുക്കി കൊടുക്കുന്നത് നല്ലതാണ്. മുതിർന്നവർക്കും വണ്ണം വയ്ക്കുന്നതിനും തൂക്കം വർദ്ധിപ്പിക്കുന്നതിനും ഈത്തപ്പഴം കഴിക്കാം. അതുപോലെ തന്നെ ശരീരത്തിൽ രക്തക്കുറവുള്ളവർക്ക് ഈത്തപ്പഴം കഴിക്കുകയാണെങ്കിൽ രക്തക്കുറവ് തടയാൻ സാധിക്കും. സ്ത്രീകളിൽ ഈത്തപ്പഴം കഴിക്കുന്നത് ഗർഭാശയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിനെ തടയും. അതിനാൽ ദിവസവും നമ്മുടെ ഭക്ഷണത്തിൽ ഈത്തപ്പഴം ചേർക്കുന്നത് നല്ലതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.