ഈ 3 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഒരിക്കലും മുട്ട് വേദന ഉണ്ടാകില്ല.

ഇന്ന് പല ആളുകൾക്കും കണ്ടുവരുന്ന ഒരു അസുഖമാണ് മുട്ടുവേദന. ഇതുണ്ടാകാൻ കാരണങ്ങൾ പലതാണ്. പ്രായത്തിനനുസരിച്ചാണ് മുട്ടുവേദന ഉണ്ടാകാറ്. 40 മുതൽ 50 വയസ്സ് വരെ ഉള്ളവർക്കാണ് മുട്ടുവേദന ഉണ്ടാകുന്നത് എങ്കിൽ അത് കാൽമുട്ടുകൾക്ക് സംഭവിക്കുന്ന എന്തെങ്കിലും തകരാറുകൾ മൂലമാണ്. അതായത് കാൽമുട്ടുകളുടെ ചിരട്ട തെറ്റൽ, അല്ലെങ്കിൽ ലിഗ്മെന്റിന്റെ വലിച്ചിലോ പൊട്ടലോ കൊണ്ടുമാവാം വേദന അനുഭവപ്പെടുന്നത്.

എന്നാൽ 50 വയസ്സിന് മുകളിലുള്ളവർക്ക് പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത്. അതായത് എല്ലു തേമാനം തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരം എല്ലു തേയ്മാനങ്ങൾക്ക് കാരണമാകുന്നത് അമിതമായ ഉപയോഗം അതായത് കാൽമുട്ടുകളുടെ തുടർച്ചയായി ഉള്ള പ്രവർത്തനം ആകാം. കൂടാതെ പാരമ്പര്യമായി അച്ഛൻ അമ്മമാർക്ക് എല്ലുതേയ്മാനം ഉള്ളവർ ആണെങ്കിൽ മക്കൾക്കും അത്തരം പ്രശ്നങ്ങൾ ഉണ്ടായേക്കാം.

കൂടാതെ ശരീരഭാരം കൂടുതലുള്ളവരിലും എല്ലുതേയ്മാനത്തിന് സാധ്യത കൂടുതലാണ്. വേദനയുടെ തുടക്കത്തിൽ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതാണ് നല്ലത്. ഇത് അധികമാവും തോറും നടക്കാനുള്ള ബുദ്ധിമുട്ട് വർദ്ധിച്ചുകൊണ്ടിരിക്കും. പ്രധാനമായും മുട്ടുവേദന ഉണ്ടാകാനുള്ള കാരണം ഒന്നാമതേത് പാരമ്പര്യമായി ഉണ്ടാവുന്നതാണ്. ജനിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന കുറവുകൾ നമ്മെ പിന്തുടർന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കും. അതുപോലെതന്നെ രണ്ടാമത്തെ കാരണം എന്നു പറയുന്നത് .

പ്രായത്തിന്റെ പ്രശ്നമാണ്. പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന എല്ലുകളുടെ ബലക്കുറവും ലിഗ്മെന്റിന്റെ പ്രശ്നങ്ങളും മുട്ടുവേദനയ്ക്ക് കാരണമാകുന്നു. മൂന്നാമതായി അമിതഭാരം ഉള്ളവരിലും കഠിനമായ ജോലികൾ ചെയ്യുന്നവരിലും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. ഇവ വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് ജീവിതശൈലി മാറ്റുക. അതോടൊപ്പം വ്യായാമങ്ങൾ ചെയ്യുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുക. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

×