ഇത്രയും ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും കൊളസ്ട്രോൾ ഉണ്ടായിരിക്കും.

നമുക്കിടയിൽ സാധാരണമായി കൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് കൊളസ്ട്രോൾ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെയും വ്യായാമം ഇല്ലാത്ത ജീവിതത്തിന്റെയും അനന്തരഫലമായാണ് കൊളസ്ട്രോൾ നമ്മളിൽ ഉണ്ടാകുന്നത്. പ്രായഭേദമില്ലാതെ എല്ലാവരിലും ഇന്ന് കൊളസ്ട്രോൾ കൂടുന്നത് സാധാരണയായി കഴിഞ്ഞു. കൊളസ്ട്രോൾ വർദ്ധിക്കുന്നതും മൂലം ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് മുതലായവ ഉണ്ടാകാൻ ഇടയാകും.

രണ്ടുതരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നത് നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് നല്ല കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ നല്ല കൊളസ്ട്രോൾ കുറയുകയും ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുകയും ചെയ്യുമ്പോൾ അത് അസുഖങ്ങൾക്ക് കാരണമാകുന്നു. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സം ഉണ്ടാക്കുന്നു.

ഇത് ഹൃദ്രോഗം സ്ട്രോക്ക് മുതലായവയ്ക്ക് കാരണമാകുന്നു. കൊളസ്ട്രോൾ കൂടുതലുള്ളവരിൽ നെഞ്ചുവേദന അനുഭവപ്പെടുന്നു. ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തപ്രവാഹം നടക്കാത്തതിനാലാണ് ഇത് ഉണ്ടാകുന്നത്. കൂടാതെ കൈകളിലും കാലുകളിലും ഉണ്ടാകുന്ന തടിപ്പും തരിപ്പും. കൈകളിലെയും കാലിലെയും മസിലിലേക്ക് ശരിയായ രീതിയിൽ രക്തപ്രവാഹം ഇല്ലാത്തതിനാൽ ആണ് തരിപ്പും തടിപ്പും ഉണ്ടാവുന്നത്. കൂടാതെ കൊളസ്ട്രോൾ കൂടുതലായി ഉള്ളവരിൽ വായ്‌നാറ്റം ഉണ്ടാകും.

കരളിൽ അമിതമായുള്ള കൊഴുപ്പ് ദഹിപ്പിക്കാതെ വരികയും അതുവഴി വായിലെ ഉമിനീര് കുറയുകയും ചെയ്യുന്നു. ഇങ്ങനെ വരുന്നതുമൂലം ആണ് ഇതു സംഭവിക്കുന്നത്. മറ്റു അസുഖങ്ങൾ ഒന്നും ഇല്ലാതെ തന്നെ ശക്തമായ തലവേദനയും ക്ഷീണവും തളർച്ചയും ഉള്ളത് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന്റെ സൂചനയാണ്. അതിനാൽ കൃത്യമായ ഇടവേളകളിൽ മൂന്നുമാസം കൂടുമ്പോഴെങ്കിലും കൊളസ്ട്രോൾ ഷുഗർ പ്രഷർ എന്നിവ ചെക്ക് ചെയ്യേണ്ടതാണ്. ഭക്ഷണ നിയന്ത്രണവും കൃത്യമായ വ്യായാമവും ഇതിനു അനിവാര്യമാണ്. കൂടുതൽ അറിയാൻ തുടർന്ന് കാണുക.

×