കാൽപാദങ്ങളുടെ നിറം വർദ്ധിപ്പിക്കാൻ ഇങ്ങനെ ചെയ്താൽ മതി.

മിക്ക ആളുകളിലും കാണാറുള്ള ഒരു പ്രശ്നമാണ് കാൽപാദങ്ങളുടെ വിള്ളൽ കറുത്ത പാടുകൾ മുതലായവ. ഇത് ഇല്ലാതെ ആകാൻ നാം പലതരത്തിലുള്ള ഓയിന്റ്മെന്റുകളും ക്രീമുകളും എല്ലാം ഉപയോഗിക്കാറുണ്ട്. കൂടാതെ കാലുകളുടെ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും കാലിൽ ഉണ്ടാകുന്ന ഡെഡ് സെൽസ് റിമൂവ് ചെയ്യുന്നതിന് വേണ്ടിയും നാം പെടിക്യുർ പോലുള്ളവ ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യാറുണ്ട്.

എന്നാൽ ഇവയെല്ലാം വളരെ ചെലവ് കൂടിയതാണ്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ യാതൊരു സൈഡ് എഫക്റ്റുകളും ഇല്ലാതെ കാലുകളുടെ നിറം വർദ്ധിപ്പിക്കാൻ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. ഒരു കഷണം ചെറുനാരങ്ങയും അല്പം സോഡ പൊടിയും ഉണ്ടെങ്കിൽ കാലിലെ വിള്ളലുകളും കാലിന്റെ സൈഡിൽ എല്ലാം കാണപ്പെടുന്ന കറുത്ത പാടുകളും മാറാനും അതുപോലെതന്നെ കാലിന്റെ നിറം വർദ്ധിപ്പിക്കാനും.

സാധിക്കും. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം സോഡാപ്പൊടി എടുക്കുക. ഇതിലേക്ക് അര മുറി നാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം കൈകൊണ്ട് എടുത്ത് കാലിന്റെ പുറകിലും സൈഡിലും മുകളിലും എല്ലാം നന്നായി തേച്ചു കൊടുക്കുക. 5 മിനിറ്റ് നേരം നന്നായി റബ്ബ് ചെയ്തതിനു ശേഷം ഇത് കഴുകി കളയാം. നാരങ്ങാനീരും സോഡാപ്പൊടിയും ചേർത്തുള്ള മിശ്രിതം നിറം വയ്ക്കാൻ വളരെ നല്ലതാണ്.

ഇത് മുഖത്ത് പുരട്ടരുത്. അരിപ്പൊടി ചേർത്തുള്ള മിശ്രിതം മുഖത്ത് പുരട്ടാം. അതുപോലെതന്നെ കക്ഷത്തും തുടയിടുക്കലും എല്ലാം ഉണ്ടാവുന്ന കറുപ്പ് നിറം മാറാൻ ചെറുനാരങ്ങയും സോഡാപ്പൊടിയും ചേർത്തുള്ള മിശ്രിതം ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിൽ തന്നെ മാറ്റം അറിയാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×