വർഷങ്ങളായി കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് ഇതാ ഒരു സന്തോഷവാർത്ത.

എല്ലാവരുടെ ജീവിതത്തിലെയും പ്രധാനപ്പെട്ട ഒരു സ്വപ്നമാണ് മക്കൾ ജനിക്കുക എന്നത്. അത് ദൈവത്തിന്റെ ഒരു അനുഗ്രഹം കൂടെയാണ്. എന്നാൽ പലർക്കും ആ ഭാഗ്യം ഇല്ലാതെ നിരന്തരം വിഷമിക്കുന്നവരുണ്ട്. ഒരുപാട് ചികിത്സകൾ ചെയ്തു നേർച്ചകൾ നേർന്നു ഒരു കുഞ്ഞിക്കാൽ കാണാൻ കാത്തിരിക്കുന്ന പലരെയും നമുക്ക് അറിയാം. കല്യാണം കഴിഞ്ഞ ദമ്പതികൾ 12 മാസക്കാലം തുടർച്ചയായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ഗർഭം ധരിക്കാതെ വരികയും ചെയ്യുന്നതിനെ പറയുന്ന പേരാണ് വന്ധ്യത. വഞ്ചിതയ്ക്കുള്ള കാരണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും.

നിലനിൽക്കുന്നുണ്ടെങ്കിലും അത് കൂടുതൽ കാണുന്നത് സ്ത്രീകളിലാണ്. പുരുഷന്മാർക്ക് കൗണ്ട് കുറയുന്നത് കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും വന്ധ്യത ഉണ്ടായേക്കാം. സ്ത്രീകളിൽ ആർത്തവത്തിൽ ഉണ്ടാകുന്ന വ്യതിയാനം അതായത് സാധാരണ ഒരു സ്ത്രീക്ക് 28 ദിവസം കൂടുമ്പോഴാണ് ആർത്തവം ആവേണ്ടത്. എന്നാൽ പലരിലും 28 ദിവസത്തിൽ കൂടുതൽ രണ്ടുമാസമോ എല്ലാം കഴിഞ്ഞാണ് ആർത്തവം കാണാറുള്ളത്. ഈ അവസ്ഥയെയാണ് ആർത്തവത്തിലുള്ള വ്യതിയാനം എന്ന് പറയുന്നത്. കൂടാതെ ഹോർമോൺ വ്യതിയാനങ്ങൾ പിസിഒഡി തുടങ്ങിയവയും ഗർഭാശയം.

മുഴകൾ ബ്ലീഡിങ് തുടങ്ങിയവ ഉള്ളവർക്കും ഗർഭധാരണം സംഭവിക്കാൻ ഇടയില്ല. കൂടാതെ ട്യൂബിൽ ഉണ്ടാകുന്ന ബ്ലോക്ക് വന്ധ്യതയ്ക്കുള്ള ഒരു കാരണമാണ്. ട്യൂബിൽ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവർക്കാണ് ഇത്തരം ബ്ലോക്കുകൾ ഉണ്ടാകാറുള്ളത്. ഇതും ഗർഭധാരണത്തെ തടസ്സപ്പെടുത്തുന്നു. കൂടാതെ സ്ത്രീകളുടെ ശരീരത്തിൽ ആന്റി സ്പാം ആന്റി ബോഡീസ് കൊണ്ടുവരാറുണ്ട് ഇത് ബീജവുമായി ചേർന്ന് അന്റോൽപാദനം നടക്കുന്നതിനെ തടയുന്നു. ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നു. കൂടാതെ ഗർഭപാത്രത്തിന് ഉണ്ടാകുന്ന തകരാറുകളും വന്ധ്യതക്ക്.

കാരണമാകുന്നു. 70% ത്തോളം സ്ത്രീകളിലും കാരണമാകുന്നത് ആർത്തവത്തിലുള്ള തകരാറുകൾ ആണ്. കൂടാതെ എഗ്ഗിന് ഉണ്ടാകുന്ന തകരാറുകൾ അതായത് ഗുണമേന്മ കുറവ് വന്ധ്യതയ്ക്കുള്ള കാരണമാണ്. സ്ത്രീകളുടെ പ്രായം വർദ്ധിക്കും തോറും ആണ് അണ്ഡത്തിന്റെ ഗുണമേന്മ കുറഞ്ഞുവരുന്നത്. അതിനാൽ ഒരു 35 വയസ്സ് വരെയുള്ള സ്ത്രീകളിൽ ഗർഭധാരണം സാധാരണമായി നടക്കും. അതിനുമുകളിൽ പ്രായമുള്ളവർക്കാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുക. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും വന്ധ്യതയ്ക്കുള്ള കാരണമാകുന്നു. സ്ത്രീകളിൽ കണ്ടുവരുന്ന രക്തക്കുറവ് മൂലം ഉണ്ടാകുന്ന ആർത്തവ വ്യതിയാനങ്ങളും ഇതിനുള്ള കാരണങ്ങളാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുറന്നു കാണുക.

×