പത്തോളം മരുന്നുകൾ ചേർത്തുണ്ടാക്കുന്ന ഒരു ആയുർവേദ ഔഷധമാണ് സാരസ്വത ഘൃതം. സാരസ്വത രസായനം, സാരസ്വത അരിഷ്ടം, സ്വാരസ്വത ചൂർണം, തുടങ്ങി ഈ പേരിൽ പല മരുന്നുകളും ലഭ്യമാണ്. സാരസ്വത കൃതം എന്നത് നെയ് രൂപത്തിലുള്ള ഒരു ഔഷധമാണ്. അതിനാൽ തന്നെ നെയ്യാണ് ഇതിലെ പ്രധാന ചേരുവ. ശരീരം പുഷ്ടി വയ്ക്കുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും നീ ചേർക്കുന്നത് കൊണ്ട് ഇത് സഹായിക്കുന്നു. നെയ്യ് കൂടാതെ ഇതിൽ ഒമ്പതോളം മറ്റു ഔഷധങ്ങളും ചേർക്കുന്നുണ്ട്. നെല്ലിക്കയാണ് ഇതിലെ മറ്റൊരു ചേരുവ.
നെല്ലിക്കയിൽ ധാരാളമായി വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിൽ ഒരു ആന്റിഓക്സിഡന്റ് ആയി പ്രവർത്തിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഞരമ്പുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു. മറ്റൊരു പ്രധാന ചേരുവയാണ് ത്രികടു അഥവാ ചുക്ക് കുരുമുളക് തിപ്പല്ലി എന്നിവയാണ് അവ. ഇവ ശരീരത്തിൽ ഒരു ആന്റി ഇൻഫ്ളമേറ്ററി ആയി പ്രവർത്തിക്കുകയും വിശപ്പ് ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
കൂടാതെ ഇതിൽ ചേർത്തിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട ചേരുവയാണ് വയമ്പ്. ഇത് കുട്ടികളിൽ ഉണ്ടാകുന്ന സംസാരവകല്യത്തെ തടയുകയും ഹൈപ്പർ ആക്ടിവിറ്റിയെ തടയുന്നതിനും ഈ ആയുർവേദ ഔഷധം കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്. ഈ ഔഷധത്തിലെ മറ്റൊരു ചേരുവയാണ് ആട്ടിൻപാൽ. ആട്ടിൻപാലിന് തന്നെ ഒരുപാട് ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ളതാണ്. അതിനാൽ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള മറ്റു ചേരുവകളാണ് ഇന്തുപ്പും പാടക്കിഴങ്ങും. ഇവ ഭക്ഷണത്തെ ദഹിപ്പിക്കാൻ സഹായിക്കുന്നു.
സാരസ്വതഗൃതം എന്ന ഈ ഔഷധം വിദ്യാരംഭ സമയത്ത് കുഞ്ഞുങ്ങൾക്ക് നൽകുന്നത് അവരിൽ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുതിർന്നവർക്ക് ഉണ്ടാകുന്ന ഓർമ്മക്കുറവ് ടെൻഷൻ ഡിപ്രഷൻ ഉറക്കക്കുറവ് എന്നിവയ്ക്കും ഈ ഔഷധം ഉപയോഗിക്കാം. ബുദ്ധിപരമായ എല്ലാ തകരാറുകൾക്കും ഉറക്കക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകൾക്കും ഇത് ഔഷധമായി ഉപയോഗിക്കാം. 175 ഗ്രാമിന്റെ ഒരു ബോട്ടിലിനെ 180 രൂപയാണ് ഇത് വില വരുന്നത്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന ഔഷധമാണിത്. ദിവസവും 10 ഗ്രാം വീതം ദിവസവും രണ്ടുനേരം വെറും വയറ്റിൽ കഴിക്കാവുന്നതാണ്. കുട്ടികൾക്ക് പഠിത്തത്തിൽ ഏകാഗ്രത ലഭിക്കുന്നതിനും ഓർമ്മശക്തിക്കും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് ഔഷധമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.