ഇന്നത്തെ കാലത്ത് പൈപ്പും വെള്ളവും ഉപയോഗിക്കാത്തവർ വളരെ ചുരുക്കം ആണ്. എല്ലാ വീടുകളിലും ആധുനിക സൗകര്യങ്ങൾ ഉള്ളതിനാൽ പൈപ്പും വെള്ളവും എല്ലാ വീടുകളിലും സാധാരണമായി കാണാം. സ്ഥിരമായി പൈപ്പ് ഉപയോഗിക്കുമ്പോൾ പൈപ്പുകൾക്ക് കംപ്ലൈന്റ്റുകൾ ഉണ്ടാകുന്നത് സാധാരണമാണ്. അവ ഒട്ടിക്കാൻ ഉപയോഗിച്ചിട്ടുള്ള പശകൾ അടർന്നു പോകുന്നത് കൊണ്ടോ തുടർച്ചയായി ഉപയോഗിക്കുന്നതുകൊണ്ട് പൈപ്പുകൾ കമ്പ്ലൈന്റ് ആവുന്നത് കൊണ്ടും വെള്ളം ലീക്ക് ആവാൻ സാധ്യതയുണ്ട്. പ്ലാസ്റ്റിക് പൈപ്പുകളെ അപേക്ഷിച്ച് സ്റ്റീൽ പൈപ്പുകൾ ആണ്.
കൂടുതൽ കാലം ഉപയോഗിക്കുവാൻ പറ്റുന്നത്. പ്ലാസ്റ്റിക് പൈപ്പുകൾ കുറച്ചുനാൾ കഴിയുമ്പോൾ പെട്ടെന്ന് തന്നെ പൊട്ടി പോകാൻ സാധ്യതയുണ്ട് പുറമെയുള്ള ടാപ്പുകൾ ആണെങ്കിൽ പ്രത്യേകിച്ച്. കൂടുതലും നാം അധികമായി ഉപയോഗിക്കുന്ന പൈപ്പ് ബാത്റൂമിലെയും അതുപോലെ തന്നെ അടുക്കളയിലെയും ആയിരിക്കും. ഇവിടുത്തെ പൈപ്പുകൾ നമ്മൾ അടച്ചാലും വെള്ളം തുള്ളി തുള്ളിയായി വിടുന്നത് കാണാറുണ്ട്. വെള്ളത്തിന് ഇത്രയും ക്ഷാമമുള്ള സമയത്ത് ഓരോ സെക്കന്റിലും ഓരോ തുള്ളി വീതം വീണു കഴിഞ്ഞാൽ ഒരു ദിവസം വളരെയധികം വെള്ളമാണ് .
നമുക്ക് നഷ്ടമാവുന്നത്. മാത്രവുമല്ല വൃത്തിയാക്കിട്ട ബാത്റൂമും അടുക്കളയിലെ സിങ്കും നനഞ്ഞ് വൃത്തികേട് ആവാനും സാധ്യതയുണ്ട്. അതിനാൽ ഇത് നേരാക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ നാട്ടിലാണെങ്കിൽ അത്യാവശ്യ സമയത്ത് ഒരു പ്ലംബർ പോലും നമുക്ക് പണിക്ക് ലഭിക്കില്ല. അത്തരം സാഹചര്യങ്ങളിൽ ഈ കമ്പ്ലൈന്റ് മാറ്റുവാൻ നമുക്ക് തന്നെ സാധിക്കും. തുടർച്ചയായി പൈപ്പ് അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന പൈപ്പിന്റെ കേടുകൊണ്ടാണ് ഇങ്ങനെ വെള്ളം ലീക്കാവുന്നത്. ഇത് തടയാൻ വേണ്ടി പൈപ്പ് അടച്ചതിനു ശേഷം പൈപ്പിന്റെ അടയ്ക്കുന്ന ഭാഗം.
ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൈപ്പ് മുഴുവനായും അമർത്തി അടയുകയും വെള്ളം വരുന്നത് നിൽക്കുകയും ചെയ്യും. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. പ്ലംബറെ വിളിച്ചു പൈസ കൊടുത്തു ഇത്തരം നിസ്സാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം സാഹചര്യം മനസ്സിലാക്കി പൈപ്പിന്റെ കേട് എന്താണെന്ന് നോക്കി മനസ്സിലാക്കിയതിനു ശേഷം ഇത് നമുക്ക് തന്നെ പരിഹരിക്കാവുന്നതാണ്. ചില കാര്യങ്ങൾക്കൊന്നും നമുക്ക് മറ്റാരുടെയും സഹായം തേടേണ്ടതില്ല. കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.