മുടികൊഴിച്ചിൽ താരൻ മുഖക്കുരു എന്നിവയ്ക്കുള്ള നാച്ചുറൽ ട്രീറ്റ്മെന്റ്.

മുടികൊഴിച്ചിൽ താരൻ മുഖക്കുരു എന്നിവ നമ്മുടെ സമൂഹത്തിലെ വളരെയധികം ആളുകളെയും ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന നമുക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് മാനസികമായും നമ്മളെ ഒരുപാട് തളർത്താറുണ്ട്. വിലകൂടിയ പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിച്ച് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനേക്കാളും നല്ലത് വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് നമ്മുടെ വീട്ടിൽ ലഭിക്കുന്ന പോഷകസമൃദ്ധമായ പദാർത്ഥങ്ങൾ ഉപയോഗിച്ച് നാച്ചുറൽ ട്രീറ്റ്മെന്റ് ചെയ്യാം.

നമ്മുടെയെല്ലാം വീടുകളിൽ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് പേരമരം. പേരയില ആകട്ടെ നമ്മളെ എല്ലാം അതിശയിപ്പിക്കുന്ന തരത്തിലുള്ള ഗുണങ്ങൾ ഉണ്ട്. വൈറ്റമിൻ സിയുടെ കലവറയാണ് പേരയിലയും പേരക്കായയും. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പല രീതിയിൽ നമുക്ക് പേരയില ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകൾ എല്ലാം തന്നെ പേരയിലയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിൻ ബി ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ കോശങ്ങളുടെ റീജനറേഷന് ഇത് സഹായിക്കും.

ഇതുവഴി മുടികൊഴിച്ചിൽ മാറാൻ സഹായിക്കുന്നു. അതിനുവേണ്ടി പേരയില ഇട്ടു തിളപ്പിച്ച വെള്ളം ചൂടാറിയതിനു ശേഷം തലയിൽ സ്പ്രേ ചെയ്തുകൊടുത്തു മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. മുടി കഴുകാനും ഇത് ഉപയോഗിക്കാം. മുടിയിഴകൾക്ക് കൂടുതൽ കരുത്ത് കിട്ടുന്നതിനും താരൻ തടയുന്നതിനും പേരയില അരച്ച് ഹെയർ പാക്ക് ആയി ഉപയോഗിക്കാം. ഇത് അരമണിക്കൂർ തലയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളയാം. മുടിയുടെ അറ്റം പിളർന്നു പോകുന്നതും ഇത് തടയും. ഒരാഴ്ച തുടർച്ചയായി ഇത് ഉപയോഗിച്ചാൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ നമുക്ക് മറികടക്കാൻ സാധിക്കും.

താരനും മുടികൊഴിച്ചിലും അല്ലാതെ തന്നെ തലയിൽ ഉണ്ടാകുന്ന അമിതമായ ചൊറിച്ചിൽ മാറുന്നതിന് ഇത് സഹായിക്കും. ഇവയൊന്നും കൂടാതെ തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശരീരത്തിന് വളരെയധികം നല്ലതാണ്. പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിൽ ധാരാളം ആയിട്ടുള്ള ചീത്ത കൊളസ്ട്രോളിന് കുറച്ച് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കും.

ശരീരത്തിലുള്ള മാലിന്യങ്ങൾ പുറന്തള്ളി ചർമ്മത്തിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റുന്നതിനും പേരയില നല്ലതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പേരയിലേ തിളപ്പിച്ച വെള്ളം കുടിക്കാം. വായിൽ ഉണ്ടാകുന്ന വായ്പുണ്ണ് പോലുള്ളവയ്ക്ക് പേരയുടെ തളിരില ചവയ്ക്കാം. മുഖക്കുരുവിനു പേരയില അരച്ചു പുരട്ടുന്നത് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×