താരനെ മാറ്റാനും മുടി പനംകുല പോലെ വളരുന്നതിനും ഇതൊന്നു പ്രയോഗിച്ചു നോക്കൂ.

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. തലയിൽ താരൻ വർദ്ധിക്കുന്നതുകൊണ്ട് അസഹനീയമായ ചൊറിച്ചിലും ചെറിയ മുറിവുകളും തലയിൽ ഉണ്ടാകുന്നു. കൂടാതെ ധാരാളമായി മുടികൊഴിയുന്നതിനും ഇത് കാരണമാകുന്നുണ്ട്. കൂടാതെ താരൻ വർദ്ധിക്കുന്നതിനാൽ താരം പൊടി പൊടിയായി മുഖത്തേക്കും ഷോൾഡറിലേക്കും വീഴുകയും അതിനാൽ മുഖത്തും കഴുത്തിനു പുറകിലും എല്ലാം കുരുക്കൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ താരനെ പൂർണമായും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്.

ഇതിനായി നമുക്ക് ഒരു നാച്ചുറൽ ട്രീറ്റ്മെന്റ് നോക്കാം. ഉലുവ നമ്മുടെ എല്ലാം വീടുകളിൽ ഉണ്ടാകും. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉലുവയുടെ ഉപയോഗം വളരെ നല്ലതാണ്. പേനിന്റെയും താരന്റെയും ശല്യം പൂർണമായും ഇല്ലാതാക്കുവാൻ നമുക്ക് ഒരു ഹോം ട്രീറ്റ്മെന്റ് നോക്കാം. ഇതിനായി ഒരു ഗ്ലാസ് വെള്ളം അടുപ്പത്ത് വെച്ച് തിളപ്പിക്കുക. ഇതിലേക്ക് രണ്ടു ടീസ്പൂൺ ഉലുവയും ഒരുപിടി തുളസി ഇലയും രണ്ട് ടീസ്പൂൺ തേയിലയും ചേർത്ത് തിളപ്പിച്ച് എടുക്കുക. ചൂടാറിയശേഷം അരിച്ചെടുക്കുക. ഇത് കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് തലയിൽ പുരട്ടുന്നത് താരനെയും.

പേനിനെയും പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ഇത് നല്ലതാണ്. ഇത് പുരട്ടി തല നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കണം. ഇത് തുടർച്ചയായി ആഴ്ചയിൽ മൂന്ന് ദിവസം ഉപയോഗിക്കുന്നത് വഴി താരന്റെ ബുദ്ധിമുട്ട് പൂർണമായും ഒഴിവാക്കാൻ സാധിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഇത് ഒരുപോലെ ഉപയോഗിക്കാം. ഇതിൽ അടങ്ങിയിട്ടുള്ള ഉലുവയും തുളസിയും തേയിലയും എല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

കൂടാതെ താരനെ അകറ്റുന്നതിനും മുടി സംവൃദ്ധമായി വളരുന്ന ഒരു ഹെയർ ഓയിൽ കൂടി ഉണ്ട്. ദന്തപാല ഇട്ട് ഉണ്ടാക്കുന്ന ഹെയർ ഓയിൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുകയും മുടി തഴച്ചു വളരുകയും ചെയ്യുന്നു. ദന്തപാലയുടെ ഇല വെളിച്ചെണ്ണയിൽ ഇട്ടു ഏഴു ദിവസം സൂര്യപ്രകാശം കൊള്ളിച്ചു കഴിഞ്ഞാൽ എണ്ണയുടെ നിറം മാറി വരുന്നത് കാണാം.

ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കും. താരനെ പൂർണമായും അകറ്റുന്നതിനും പേൻ ശല്യം ഇല്ലാതാവാനും അതുപോലെതന്നെ മുടി കൂടുതൽ തിളക്കം ഉള്ളതും കറുപ്പ് നിറത്തോടുകൂടിയുള്ളതും ആക്കുന്നതിന് ദന്തപാലയുടെ എണ്ണ ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×