കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും 10 മികച്ച ആഹാരങ്ങൾ ഇവയാണ്.

പല രക്ഷിതാക്കൾക്കും ഉണ്ടാകുന്ന സംശയങ്ങളാണ് കുട്ടികളുടെ ബുദ്ധിവികാസത്തിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ളത്. കുട്ടികളുടെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് വളർച്ചക്കും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും വേണ്ടി മരുന്നുകൾ കൊടുക്കുന്നതിനു പകരം ദിവസവും അവർക്കു നൽകുന്ന ആഹാര കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം നമുക്ക് പരിഹരിക്കാം. ദിവസവും അവർക്ക് വൃത്തിയുള്ള പോഷകങ്ങൾ നിറഞ്ഞ ആഹാരങ്ങൾ നൽകുകയാണെങ്കിൽ ഉത്തരം പ്രശ്നങ്ങൾ എല്ലാം ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കും.

അത്തരത്തിൽ നൽകാൻ കഴിയുന്ന ആഹാരപദാർത്ഥങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. പാൽ ഒരു സമീകൃത ആഹാരമാണ്. ദിവസവും കുട്ടികൾക്ക് ഒരു ഗ്ലാസ് പാല് കൊടുക്കുന്നത് അവരുടെ ബുദ്ധിവികാസത്തിനും വളർച്ചയ്ക്കും നല്ലതാണ്. പാലു കുടിച്ചാൽ കഫക്കെട്ട് ഉണ്ടാകും എന്ന ഭയത്തോടു കൂടി പാല് കൊടുക്കരുത്. പാല് ദിവസവും കുടിക്കുന്നതുകൊണ്ട് അവരുടെ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും മൂലകങ്ങളും അവർക്ക് ലഭിക്കും. അതുപോലെതന്നെ രണ്ടാമത്തെ ആഹാരമാണ് ദിവസവും ഓരോ കോഴിമുട്ട പുഴുങ്ങിയത് വീതം നൽകാം.

ഇതുവഴി അവരുടെ ശരീരത്തിലേക്ക് ആവശ്യമായ പ്രോട്ടീനുകൾ ലഭിക്കും. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഓട്സ് നൽകുന്നത് അവരുടെ ശരീരത്തിലേക്ക് ആവശ്യമായ ഫൈബർ കണ്ടന്റ് ലഭിക്കുന്നതിനും ഇതുവഴി മലശോധനം എളുപ്പമാക്കുന്നതിനും സഹായിക്കും. അതുപോലെതന്നെ ബെറി വർഗ്ഗത്തിൽ പെടുന്ന പഴങ്ങളും നൽകാവുന്നതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നെല്ലിക്കയാണ്. ഇത് കഴിക്കുന്നതുകൊണ്ട് അവരെ ശരീരത്തിലേക്ക് ആവശ്യമായ വൈറ്റമിൻ സിയും ഫൈബർ കണ്ടന്റും ലഭിക്കുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കുന്നു.

അതുപോലെതന്നെ നമ്മുടെ വീടുകളിൽ എല്ലാം ഉള്ള പലതരത്തിലുള്ള ഇല വർഗ്ഗങ്ങളും അവർക്ക് നൽകാവുന്നതാണ്. ചീര മുരിങ്ങ അഗസ്തി മുരിങ്ങ എന്നിവ നൽകുന്നത് അവർക്ക് ആവശ്യമായ ഫൈബർ കണ്ടെന്റും വൈറ്റമിൻസും മിനറൽസും നൽകുന്നു. ഇത് അവരുടെ ബുദ്ധിവികാസത്തിന് സഹായിക്കും. അതുപോലെതന്നെ കഴിക്കുന്നത് എനർജി ലഭിക്കുന്നതിനും ബുദ്ധിവികാസത്തിനും സഹായിക്കും. കൂടാതെ ദിവസേനയുള്ള ഭക്ഷണത്തിൽ പഴവർഗ്ഗങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. എല്ലാത്തരം ഫ്രൂട്ട്സുകളും ഉപയോഗിച്ച് സാലഡ് ഉണ്ടാക്കി ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും.

കൊടുക്കുന്നത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ചെറു മത്സ്യങ്ങൾ കറിവെച്ച് നൽകുന്നത് വെയിറ്റ് മാനേജ്മെന്റിനും വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും നല്ലതാണ്. അതുപോലെതന്നെ ആഴ്ചയിൽ മൂന്ന് ദിവസം ചിക്കൻ നൽകുന്നത് മസിൽ സ്ട്രെങ്ത് വർദ്ധിക്കുന്നതിന് എനർജി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×