നമ്മളുടെ എല്ലാവരുടെയും ശരീരത്തിൽ കൊളസ്ട്രോൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അതുപോലെതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും നമ്മുടെ ശരീരത്തിലേക്ക് കൊളസ്ട്രോൾ എത്തുന്നു. കൊളസ്ട്രോളിന് അതിന്റെ ഘടന അനുസരിച്ച് പലതായി തരംതിരിച്ചിട്ടുണ്ട്. പ്രധാനമായും എൽഡിഎല്ലും എച്ച്ഡിഎല്ലും ആണ്. എൽഡിഎൽ എന്നു പറഞ്ഞത് ചീത്ത കൊളസ്ട്രോളും എച്ച് ഡി എൽ എന്നത് നല്ല കൊളസ്ട്രോളും ആണ്. നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ വിഘടിപ്പിച്ച് അവശിഷ്ടങ്ങൾ പുറന്തള്ളുന്നതിന് നല്ല കൊളസ്ട്രോൾ ആവശ്യമാണ്.
200 വരെ കൊളസ്ട്രോൾ നോർമൽ റേഞ്ച് ആണ്. 250 നു മുകളിലാണെങ്കിൽ മരുന്നു കഴിക്കേണ്ടത് അനിവാര്യമാണ്. രക്തത്തിൽ ഉള്ള കൊളസ്ട്രോൾ ചെറിയ കട്ടകളായി രൂപപ്പെട്ട രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും തുടർന്ന് രക്തക്കുഴലുകൾ ചുരുങ്ങുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. കൂടാതെ കുഴലുകൾക്ക് ഡാമേജ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതിന്റെ ഫലമായാണ് കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകുന്നത്. ഹൃദയത്തിന്റെ ഭിത്തികളിൽ ഉണ്ടാകുന്ന ഞരമ്പുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ് ഇതിന് കാരണമാകുന്നത്.
തലച്ചോറിലേക്കുള്ള ഞരമ്പിലാണ് ബ്ലോക്ക് ഉണ്ടാകുന്നത് എങ്കിൽ സ്ട്രോക്കിന് കാരണമാകും. ജനിതകമായ കാരണങ്ങളും ഇത്തരം ബ്ലോക്കുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. കൂടാതെ നമ്മുടെ ഇന്നത്തെ ജീവിതശൈലിയും പുകവലി മദ്യപാനം തുടങ്ങിയ ദുശ്ശീലകളും ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. ഒരിക്കൽ തകരാറ് സംഭവിച്ച ഹൃദയം പിന്നീട് ഒരിക്കലും പഴയതുപോലെ ആക്കിയെടുക്കാൻ നമുക്ക് സാധിക്കില്ല. അതിനാൽ ഇത്തരം അസുഖങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയാണ് നല്ലത്. അതിനുവേണ്ടി കൊളസ്ട്രോൾ ലെവൽ എപ്പോഴും നിയന്ത്രിക്കണം.
തുടക്കത്തിൽ തന്നെ മരുന്ന് കഴിച്ച് ഇത്രയും അസുഖങ്ങളെ തടയുന്നത് നല്ലതാണ്. 40 കഴിഞ്ഞ സ്ത്രീകളിൽ ആർത്തവവിരാമം സംഭവിച്ചു കഴിഞ്ഞാൽ ഇൻസുലിൻ ഉത്പാദനം കുറയുന്നത് കൊണ്ട് അവരിൽ ഇത്തരം ബ്ലോക്കുകളും ഹാർട്ടറ്റാക്കുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണ വരുത്തുന്നതിലൂടെയും വ്യായാമ ചെയ്തതിലൂടെയും കോളസ്ട്രോൾ കുറയുന്നത് നമുക്ക് കാണാൻ സാധിക്കും.
അതിനാൽ കഴിക്കുന്ന ഭക്ഷണവുമായി കൊളസ്ട്രോളിന് ബന്ധമുണ്ട്. തുടക്കത്തിൽ തന്നെ മരുന്നുകൾ കഴിച്ചു തുടങ്ങുമ്പോൾ അധികം ഡോസ് കൂടിയ മരുന്നുകൾ കഴിക്കാതെ തുടക്കത്തിൽ ചെറിയതോതിൽ മരുന്നുകൾ കഴിച്ചാൽ കൂടുതൽ കാലം നമുക്ക് അസുഖം അധികമാകുന്നത് തടയാൻ സാധിക്കും. അതായത് 40 കിലോ 50 കിലോ ഉണ്ടാകാൻ ഇടയുള്ള ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയവ ഒരു 70 80 വയസ്സിലേക്ക് മാറ്റാൻ നമുക്ക് സാധിച്ചേക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.