മൂത്രത്തിൽ കല്ല് ഉണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

മൂത്രത്തിൽ കല്ല് ഇന്ന് പലരിലും കണ്ടു വരുന്ന ഒരു ബുദ്ധിമുട്ടാണ്.
കിഡ്നിയിൽ ഉണ്ടാകുന്ന ഓക്സലേറ്റ് കല്ലുകൾ കാൽസ്യം കല്ലുകൾ തുടങ്ങി പലതരത്തിലുള്ള കല്ലുകൾ മൂത്രത്തിൽ കല്ല് അഥവ കിഡ്നി സ്റ്റോൺ എന്നറിയപ്പെടുന്നത്. പ്രധാനമായും നമ്മുടെ ഭക്ഷണരീതിയിൽ വരുന്ന മാറ്റവും ജീവിതശൈലി വരുന്ന മാറ്റവുമാണ് ഇതിലേക്ക് നയിക്കുന്നത്. വെള്ളം കുടിക്കുന്നത് കുറഞ്ഞാലും മൂത്രത്തിൽ കല്ല് വരാം. രാത്രിയോ അതിരാവിലെയോ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന അസഹനീയമായ വേദനയാണ്.

പലരിലും കണ്ടുവരുന്ന കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണം. ഇടതുവശത്തോ വലതുവശത്തോ ഇങ്ങനെ അടിവയറ്റിൽ വേദന ഉണ്ടാകാം, പിൻവശത്ത് ഊരയ്ക്ക് താഴെയായി വേദന ഉണ്ടാകാം. മൂത്രത്തിൽ രക്തത്തിന്റെ അംശം ഉണ്ടാകുന്നതുമൂലം ചുവപ്പുനിറം ഉണ്ടാകുക, അല്ലെങ്കിൽ ചെറിയ മഞ്ഞ കലർന്ന നിറം ഉണ്ടാകുക, മൂത്രമൊഴിക്കുമ്പോൾ ചെറിയ നീറ്റൽ ഉണ്ടാവുക, തുടങ്ങിയവയും ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങൾകാണുന്നുണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോയി മൂത്രം ടെസ്റ്റ് ചെയ്യുകയോ അടിവയറിന്റെ അൾട്രാ സൗണ്ട് സ്‌കാനിങ് നടത്തുകയോ ചെയ്യുക. ഈ ടെസ്റ്റുകൾ ഒക്കെ ചെയ്ത് മൂത്രത്തിൽ കല്ല് സ്ഥിരീകരിക്കുകയാണെങ്കിൽ ബന്ധപ്പെട്ട ഡോക്ടറെ കാണുകയും ശേഷം വേണ്ട ചികിത്സാരീതികളുമായി മുന്നോട്ടുപോകുകയും ചെയ്യുക. അതിനോടൊപ്പം തന്നെ ജീവിതശൈലിയിൽ, ഭക്ഷണക്രമങ്ങളിൽ ശ്രദ്ധിക്കുകയും.

ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ പിന്നീട് പൂർണമായും വരുന്നത് തടയാൻ സാധിക്കുകയുള്ളൂ. പ്രധാനമായും ചെയ്യേണ്ടത് ദിവസവും ശരാശരി ഒരാൾ രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം നിർബന്ധമായും കുടിക്കുക. കൂടുതൽ കഠിനമായ വർക്ക് ചെയ്യുന്നവരും അതല്ലെങ്കിൽ കൂടുതൽ നേരം വെയിൽ കൊണ്ട് വർക്ക് ചെയ്യുന്നവർ ഇതിൽ കൂടുതൽ വെള്ളം കുടിക്കേണ്ടതാണ്.

കൂടാതെ കാൽസ്യവും ഓക്സിലേറ്റും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ അളവ് കുറയ്ക്കുക. ഉണക്ക മീനുകൾ, ചെറുമത്സ്യങ്ങൾ, പാല്, പാലുൽപന്നങ്ങൾ, കോളിഫ്ലവർ, പയർ, പരിപ്പ്, തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക. മൂത്രത്തിൽ കല്ല് സർജറിയിലൂടെ അല്ലാതെ തന്നെ പ്രയാസം കൂടാതെ മാറ്റിയെടുക്കാൻ പറ്റുന്നതാണ്. വെള്ളത്തിന്റെ അളവ് കൂട്ടുന്നതിലൂടെ തന്നെഒരു പരിധിവരെ മൂത്രത്തിൽ കല്ലിനെ തടഞ്ഞു നിർത്താൻ സാധിക്കും.

×