ഏതൊരാൾക്കും കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷ്യ ധാന്യമാണ് കോഡോമില്ലറ്റ് അഥവാ വരാഗരസി/വരാഗ് . പ്രമേഹവും രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ രോഗങ്ങളും ഉള്ളവർക്കും അമിത വണ്ണമുള്ളവർക്കും കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ് ഇത്. അരി അരിയേക്കാൾ മികച്ച ഒരു ധാന്യമാണ് കോഡോമില്ലറ്റ്. ധാരാളം പോഷക ഗുണങ്ങൾ ഇതിലുണ്ട്. നാരുകൾ വിറ്റാമിനുകൾ ധാതുക്കൾ എന്നിവ കൊണ്ട് സമ്പന്നമാണ് ഇത്. ധാരാളം പ്രോട്ടീൻ ഉള്ള ഒരു ധാന്യമാണിത്. മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ് എന്നിവയുടെയൊക്കെ നല്ലൊരു ഉറവിടമാണ് ഇത്.
ധാരാളം വിറ്റാമിനുകളും ഇതിലുണ്ട്. ഇത് താരതമ്യേന വളരെ കുറഞ്ഞ ഗ്‌ളൈസമിക് ഇന്ടെസ് ഉള്ള ഭക്ഷണമാണ്. അതുകൊണ്ട് തന്നെ പ്രമേഹ പ്രതിരോധശേഷിയുള്ള ഭക്ഷണപദാർത്ഥമാണ്. കൂടാതെ വേറൊന്നു അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണമാണ് കോഡോ മില്ലറ്റ്. ഫൈബർ ധാരാളമായി അടങ്ങിയ കോഡോമില്ലറ്റ് പ്രമേഹം കുറക്കുന്നതോടൊപ്പം നല്ലൊരു ആരോഗ്യദായഗം കൂടിയാണ്. ഇത് ദഹനം നല്ല രീതിയിൽ നടക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നു കൂടിയാണ്. മലബന്ധം തടയുന്നതിനും സഹായകരമാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ്. ഉയർന്ന നാരുകൾ ഉള്ളതിനാൽ തന്നെ ഇത് കഴിക്കുന്നത് കൊണ്ട് കൂടുതൽ നേരത്തേക്ക് വിശപ്പില്ലാതിരിക്കുന്നു . ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമാണ് കോഡോ മില്ലറ്റ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയായിരിക്കും വർദ്ധിക്കുന്നതിന് നല്ലതാണ്. ഇതിലെ പോഷകങ്ങൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം. കുറക്കുകയും ചെയ്യുന്നു. ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്കും കോഡോമില്ലറ്റ് കഴിക്കുന്നത് നല്ലതാണ്.
ആന്റി ആക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ഹാനികരമായ ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുന്നു. എല്ലാം നമ്മുടെ നാഡീ വ്യവസ്ഥയെ ശക്തിപെടുത്തുന്ന ലിസത്തിൻ കോഡോമില്ലറ്റിൽ ധാരാളമായി തുടങ്ങിയിട്ടുണ്ട്. ഫൈറ്റോ കെമിക്കലുകളും ഫൈറ്റയ്റ്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇഷ്ടമുള്ള ഏത് രീതിയിൽ വേണമെങ്കിലും പാകം ചെയ്ത് ഉപയോഗിക്കാവുന്നതാണ്, ദോശ, പുട്ട്, സൈഡ് ഡിഷ് ആയി, സൂപ്പ് ആയി, പായസം വച്ച് അങ്ങനെ ഏതു രീതിയിൽ വേണമെങ്കിലും ഇത് കഴിക്കാവുന്നതാണ്. കോഡോമില്ലറ്റുകൾ ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങളും മാറ്റുക കൂടി ചെയ്യുന്നു. കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കാണുക.