ഈ ചെടി നിങ്ങളുടെ വീട്ടിലോ പരിസരത്ത് ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് നശിപ്പിക്കുക.

നമ്മുടെ എല്ലാം വീടുകളിൽ അലങ്കാരത്തിനായി പലതരത്തിലുള്ള ചെടികൾ വളർത്തുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ പറമ്പിലും മുറ്റത്തും എല്ലാം ആരും നടാതെ തന്നെ ചില ചെടികൾ തന്നെ മുളച്ചു ഉണ്ടാകാറുണ്ട്. അത്തരം ഒരു ചെടിയെ പറ്റിയാണ് ഇവിടെ പറയുന്നത്. വളരെ നല്ല ഭംഗിയുള്ള മഞ്ഞനിറത്തിലുള്ള പൂക്കൾ നിറയെ ഉണ്ടായി നിൽക്കുന്ന ഒരുതരം കളച്ചെടി ഉണ്ടാകാറുണ്ട്.

ഇതിന്റെ ഇലയുടെ അരികെല്ലാം നല്ല മൂർച്ചയുള്ള പോലെയാണ് കാണപ്പെടുന്നത്. ഇത് ഒരു പ്രദേശം മുഴുവൻ പടർന്ന് പന്തലിച്ച് നിലം പറ്റി നിൽക്കുന്ന ഒരു ചെടിയാണ്. ഇത് വളരെ പെട്ടെന്ന് തന്നെ വളരുകയും പടരുകയും ചെയ്യും. ഇതിൽ നിറയെ മഞ്ഞനിറത്തിലുള്ള പൂക്കൾ ഉണ്ടായി നിൽക്കുന്നത് കാണാൻ വളരെയധികം ഭംഗിയാണ് പക്ഷേ അതുപോലെതന്നെ ഇതിന് ചില ദോഷങ്ങളും ഉണ്ട്.

കർഷകർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കളയാണ് ഇത്. ഇത് ഒരു പ്രാവശ്യം ഉണ്ടായാൽ പിന്നെ നശിപ്പിച്ചാലും അത് വീണ്ടും വീണ്ടും ഉണ്ടാവും. ഇത് ഉണ്ടാകുമ്പോൾ തന്നെ ഇതിനെ വേരോടെ നശിപ്പിച്ചു കളയണം. കൃഷിക്ക് വളരെയധികം ഇത് ദോഷം ചെയ്യും. പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ നാട്ടിൽ എല്ലാം അമ്മിണി പൂവ് എന്ന പേരിൽ ഇത് അറിയപ്പെടുന്നു.

വിദേശരാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിപ്പെട്ട ഒരു ഇനം സസ്യമാണ് ഇത്. കന്നുകാലികളും മറ്റും ഇത് ഭക്ഷിക്കുകയാണെങ്കിൽ ഭ്രൂണഹത്യയ്ക്ക് വരെ ഇത് വഴിയൊരുക്കുന്നു. മറ്റു സസ്യങ്ങളുടെ വളർച്ചയ്ക്ക് ഈ ചെടി തടസ്സമാകും. അതിനാൽ പരിസരങ്ങളിൽ ഇത്തരം ചെടികൾ കാണുമ്പോൾ ഉടനെ നശിപ്പിച്ചു കളയുക. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്നു കാണുക.

×