പ്ലാവിലയുടെ ഗുണങ്ങൾ അറിയാതെ പോകരുത്. തടി കുറയ്ക്കാൻ പ്ലാവില മതി.

നമ്മുടെ നാട്ടിൽ പുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന ഒന്നാണ്. എന്നാൽ പ്ലാവില കൊണ്ടുള്ള ഗുണങ്ങൾ പലർക്കും അറിയില്ല. പ്ലാവില നമ്മുടെ പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം തരുന്നതാണ്. വണ്ണം വെക്കുന്നത് ഇന്ന് കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഇതിനായി പലതരത്തിലുള്ള മരുന്നുകളും ചികിത്സാരീതികളും നാം തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ പഴുത്ത പ്ലാവില കൊണ്ട് തടി വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കും. നമ്മുടെ വയറിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ്, ഇടുപ്പിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് ഇവയെ ഇല്ലാതാക്കാൻ പ്ലാവിലയ്ക്ക് കഴിയും.

ഇതിനായി കുറച്ച് പഴുത്ത പ്ലാവില എടുത്ത് നന്നായി കഴുകി എടുത്ത ശേഷം ചെറു കഷ്ണങ്ങളക്കി മുറിക്കുക. ഇങ്ങനെ കഷ്ണങ്ങളക്കി വച്ച ഇല ഒരു പാത്രത്തിൽ നാല് ഗ്ലാസ്‌ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ എടുക്കുക. നന്നായി തിളച്ച ശേഷം ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചെടുക്കുക. അരിച്ചെടുത്ത വെള്ളത്തിലേക്ക് ചന്ദ്രപ്രഭ ഗുളിക മൂന്ന് എണ്ണം കൂടി ചേർത്ത് കൊടുക്കുക. ഇത് കൂടുതൽ ഗുണം നൽകും. ഇത് ആയുർവേദ കടകളിൽ ലഭിക്കുന്ന ഒരു ഗുളികയാണ്. ഇതിടാതെയും പ്ലാവില തിളപ്പിച്ച വെള്ളം മാത്രം കുടിക്കാവുന്നതാണ്.

എന്നാൽ ഇത് തരുന്ന ഫലം കൂടുതൽ നമ്മുടെ ശരീരത്തിന് നല്ലതാണ്. ഈ ഗുളിക കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ഒരുപാട് നീർക്കെട്ടുകൾ പോകാനും മൂത്രം ഒഴിഞ്ഞു പോകാനും സഹായിക്കുന്നു. പ്ലാവില കൊണ്ടുമാത്രമുള്ള വെള്ളം കുടിക്കുന്നതിനേക്കാൾ ഇരട്ടി ഗുണമാണ് ഈ ഗുളിക കൂടി ചേർത്ത് കഴിക്കുമ്പോൾ കിട്ടുന്നത്. കൂടാതെ മൂത്ര പഴുപ്പ് ഒത്തിരി സഹായിക്കും. ഷുഗർ രോഗികൾക്കും ഇത് ഉത്തമമാണ്. ഇത് കുടിക്കുന്നതിലൂടെ വളരെ പെട്ടെന്ന് തന്നെ നല്ല രീതിയിലുള്ള മാറ്റം ലഭിക്കും. ഒരു ദിവസം മൂന്നു നേരം ആയിട്ടാണ് ഇത് കുടിക്കേണ്ടത്.

ഓരോ ക്ലാസ്സ് വെള്ളം കുടിക്കുമ്പോഴും അതിലേക്ക് ഒരു ചന്ദ്രപ്രഭ ഗുളിക ചേർത്ത് കുടിക്കുക. കൂടാതെ പ്ലാവില കൊണ്ട് തോരനും ഉണ്ടാക്കാൻ കഴിയും. ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. കൊളസ്ട്രോൾ ഉള്ളവർക്കും കൊഴുപ്പ് പെട്ടെന്ന് കുറയാനും ഇത് സഹായിക്കും. തോരൻ ഉണ്ടാക്കാനായി പ്ലാവിലെയുടെ കുരുന്ന് ഇലയാണ് വേണ്ടത്. കുറച്ച് ഇല എടുത്ത ശേഷം നന്നായി കഴുകിയെടുത്ത് ചെറു കഷണങ്ങളാക്കി മുറിച്ചെടുക്കുക. നല്ല രീതിയിൽ ചെറിയ കഷണങ്ങളാക്കുക കൂടുതൽ ചെറിയ കഷ്ണങ്ങളാക്കുന്നതാണ് നല്ലത്.

ഇത് വേവിക്കാനായി പുട്ടും കുറ്റിയിൽഇട്ട് കൊടുക്കുക. ഇത് ആവി വരാൻ വെച്ച ശേഷം രണ്ട് സവാള ചെറു കഷണങ്ങളാക്കി മുറിച്ചെടുക്കുക ഒരു പച്ചമുളക് ഒരു കറിവേപ്പിലയും കൂടെ മുറിച്ചു എടുക്കുക. ഒരു ചീന ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും മുളകും കറിവേപ്പിലയും വിട്ടുകൊടുത്തു നന്നായി ഇളക്കുക കുറച്ചു മഞ്ഞൾപൊടിയും ഇട്ടുകൊടുക്കുക. ഇതിലേക്ക്. വെന്തിരിക്കുന്ന പ്ലാവില ഇട്ടുകൊടക്കുക. ഇത് ഒന്ന് ഇളക്കി എടുക്കുക. ഇത് ഏതെങ്കിലും ഒരു നേരം കഴിച്ചാൽ മതി. മൂന്നുനേരം പ്ലാവില തിളപ്പിച്ച വെള്ളവും ഒരു നേരം ഈ തോരനും കഴിക്കുന്നത് നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒത്തിരി ഉപകാര പ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

×