നമ്മുടെ വീട്ടിലേക്ക് പരിചയമില്ലാത്ത ആളുകൾ വരുകയോ അല്ലെങ്കിൽ നമ്മൾ പുറത്തു പോകുന്ന സമയത്ത് അത്തരത്തിലുള്ള ആരെയെങ്കിലും മീറ്റ് ചെയ്യുകയോ ചെയ്യുമ്പോൾ നമ്മുടെ കുട്ടികൾ പേടിച്ച് കരയാറുള്ള ഒരു അവസ്ഥ ഉണ്ടാവാറുണ്ട്. ആദ്യമായി കുട്ടികൾ കാണുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. എന്നാൽ രണ്ടുമൂന്നു തവണ കണ്ടു പരിചയം ഉള്ളവരാണ് എന്നുണ്ടെങ്കിൽ കുഴപ്പമൊന്നും ഉണ്ടാവാറില്ല.
അതുപോലെ സ്കൂളിലേക്ക് പോകുമ്പോൾ പരിചയമില്ലാത്ത സ്ഥലത്തേക്ക് പോകുമ്പോൾ എല്ലാം കുട്ടികൾ പേടിച്ചു കരയാറുണ്ട്. എത്ര മാസത്തെ പറയുന്ന പേരാണ് ഉൽക്കണ്ഠ രോഗങ്ങൾ(anxiety desorder). ചില കുട്ടികൾക്ക് പ്രത്യേക സാഹചര്യത്തിലോ അല്ലെങ്കിൽ ചില ആളുകളോടോ, ചില സാധനങ്ങളെ അല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലത്ത് ചെല്ലുമ്പോൾ എല്ലാം പേടിച്ചു കരയുന്ന അല്ലെങ്കിൽ ആ പേടിയെ നിയന്ത്രിക്കാൻ പറ്റാത്ത ഒരു അവസ്ഥ.
ഉണ്ടാകാറുണ്ട്. ശരിക്കും ഇതൊരു അനാവശ്യ പേടിയാണ്. ശരിക്കും പറഞ്ഞാൽ ഇതിനെ ഒന്നും പേടിക്കേണ്ട ഒരു ആവശ്യമില്ല. എന്നാൽ ചില കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നു. കുറച്ചു മുതിർന്ന കുട്ടികളാണ് ഇത്തരം പ്രശ്നങ്ങൾ കാണിക്കുന്നത് എങ്കിൽ അവർക്ക് അവരുടെ ചെറുപ്പത്തിൽ അന്യരിൽ നിന്നും എന്തെങ്കിലും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും.
അല്ലെങ്കിൽ അവരെ പേടിപ്പെടുത്തുന്ന എന്തെങ്കിലും ഒരു സംഭവം അവർക്ക് മുൻപ് ഉണ്ടായിട്ടുണ്ടാകും. അത് കാരണമാണ് അവർക്ക് പേടി ഉണ്ടാകുന്നത്. ചിലർക്ക് പാറ്റ പല്ലി ഉറുമ്പ് എന്നിവയെ പേടി ഉണ്ടാകും. ഇത്തരം പേടി ഉണ്ടാക്കുന്ന വസ്തുക്കളിൽ നിന്നും സാഹചര്യത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാതെ അവയെ നേരിടുമ്പോൾ ഈ ആൻസൈറ്റി ഡിസോഡർ എന്ന അവസ്ഥയെ ഇല്ലാതാക്കാം. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.