വളരെയധികം ആരോഗ്യഗുണമുള്ള ഒരു ചെറിയ പഴമാണ് ഈത്തപ്പഴം. അറബി നാടുകളിൽ നിന്നും വന്ന ഇന്ന് നമുക്ക് സുപരിചിതമായ വളരെയധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു പഴമാണ് ഈത്തപ്പഴം. വിലയെ പോലെ തന്നെ വളരെയധികം ഗുണങ്ങളും ഇതിലുണ്ട്. പഴത്തിന്റെ ഗുണമേന്മ അനുസരിച്ച് പല വിലയിലും നമുക്ക് ഈത്തപ്പഴം ഇന്ന് മാർക്കറ്റിൽ വാങ്ങാൻ സാധിക്കും. ഈത്തപ്പഴമായും ഈത്തപ്പഴം ജാമായും ഇതിന്റെ എക്സ്ട്രാക്ട് ആയും ഇത് മാർക്കറ്റിൽ നമുക്ക് വാങ്ങാൻ ലഭിക്കും. ശരീരത്തിന് വളരെയധികം ഊർജ്ജവും ഉന്മേഷവും തരുവാൻ ഈത്തപ്പഴം.
കഴിക്കുന്നതിലൂടെ സാധിക്കും. ഈത്തപ്പഴം കഴിച്ച് അത് ദഹിക്കുന്നതിനു മുൻപ് തന്നെ നമുക്ക് ആവശ്യമായ ഊർജ്ജം അതിൽ നിന്നും ലഭിക്കുന്നു. മെലിഞ്ഞ വർക്ക് വണ്ണം വയ്ക്കുന്നതിനും ശരീരത്തിൽ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഈത്തപ്പഴം കഴിക്കാം. കുട്ടികൾക്ക് ഈത്തപ്പഴം കുതിർത്ത് കുറുക്കിൽ ചേർത്ത് കൊടുക്കുന്നത് കുട്ടികളിൽ ഉണ്ടാകുന്ന ഭാരക്കുറവ് പരിഹരിക്കും. കൂടാതെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈത്തപ്പഴം കഴിക്കാം. പാലും ഈത്തപ്പഴം ചേർത്ത് ചൂടാക്കി കഴിക്കുന്നത് .
ഒരു ഉത്തമ ഹെൽത്ത് ഡ്രിങ്കാണ്. ഏതെങ്കിലും തരത്തിലുള്ള അസുഖത്തിൽ നിന്നും വിമുക്തരായി വരുന്നവരാണെങ്കിൽ ഈത്തപ്പഴം ഡ്രിങ്ക് കഴിക്കുന്നത് അവരിൽ കൂടുതൽ ഊർജ്ജവും ഉന്മേഷവും പകരും. ഈത്തപ്പഴത്തിൽ ധാരാളമായി നിക്കോട്ടിനിക് എന്ന ഘടകം അടങ്ങിയിട്ടുള്ളതിനാൽ കുടലിലും ആമാശയത്തിലും കണ്ടുവരുന്ന എല്ലാവിധ ദഹന പ്രശ്നങ്ങളും ഇത് പരിഹരിക്കും. സ്ഥിരമായി ഈത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയാസിനെ ഉത്പാദിപ്പിക്കാൻ സഹായിക്കും.
അതിനാൽ തന്നെ മലശോധന എളുപ്പമാക്കാനും മലബന്ധം തടയുന്നതിനും ഈത്തപ്പഴം കഴിക്കുന്നത് സഹായിക്കും. അമിതമായ മദ്യപാനം മൂലം ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശത്തെ ഇല്ലാതാക്കാൻ ഈത്തപ്പഴം മുക്കിവെച്ചതോ അരച്ചുചേർത്തതോ ആയ പാനീയങ്ങൾ കുടിക്കുന്നത് നല്ലതാണ്. കൂടാതെ സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ രോഗങ്ങൾക്ക് ഇത് പരിഹാരമാണ്. കൂടാതെ പ്രസവാനന്തര ശുശ്രൂഷയിൽ ഉള്ളിയും ഈത്തപ്പഴവും ലേഹമുണ്ടാക്കി കഴിക്കാറുണ്ട്. ഹൃദയസംബന്ധമായ രോഗമുള്ളവർ ഹൃദയത്തിന്.
കൂടുതൽ ശക്തി പകരുന്നതിന് ഈത്തപ്പഴം അടങ്ങിയ ജ്യൂസുകൾ കഴിക്കാം. ലൈംഗിക ഉത്തേജനത്തിനും ഈത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഈത്തപ്പഴം സ്ഥിരമായി കഴിക്കുന്നത് വയറിൽ ഉണ്ടാകാൻ ഇടയുള്ള ക്യാൻസറിനെ പ്രതിരോധിക്കും എന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ തന്നെ ഒരു ഉത്തമ ഔഷധമാണ് ഈത്തപ്പഴം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.