ഗ്യാസ്ട്രബിൾ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഗ്യാസ്ട്രബിളിന്റെ ഭാഗമായി ഗ്യാസ് നിറഞ്ഞു വയറു വീർത്തിരിക്കുന്ന അവസ്ഥ, പുളിച്ചു തികട്ടൽ, കീഴ്വായു ശല്യം, നെഞ്ചിന്റെ താഴെ കനം പോലെയുള്ള അവസ്ഥ എന്നി ബുദ്ധിമുട്ടുകൾ ഒരുപാട് ആളുകളിൽ കാണാറുണ്ട്. ആഹാരം കഴിക്കുന്ന കാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കുക. എന്ന് ഉറപ്പുവരുത്തുക. പ്രഭാതഭക്ഷണം കഴിക്കാൻ വൈകിയോ അല്ലെങ്കിൽ അത് പൂർണമായി ഒഴിവാക്കുകയും.
ചെയ്യുന്നവരുണ്ട്. ഉച്ചഭക്ഷണം രണ്ടു മണിക്കോ മൂന്നുമണിക്കോ അതുകഴിഞ്ഞ് കഴിക്കുന്നു, രാത്രിയിൽ ഉറങ്ങാൻ നേരത്തെ തൊട്ടുമുമ്പ് ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ഗ്യാസ്ട്രബിൾ ഉണ്ടാക്കാൻ കാരണമാകും. രാത്രി ഉറങ്ങാൻ നേരം ഭക്ഷണം കഴിക്കുമ്പോൾ അതല്ലെങ്കിൽ പകുതി മാത്രം ദഹിച്ചിരിക്കുന്നതായിരിക്കും. ഇങ്ങനെ വരുമ്പോൾ ഉറക്കം ശരിയായി വരാതിരിക്കുകയും ഗ്യാസ്ട്രബിൾ ഉണ്ടാവുകയും.
രാവിലെ മലബന്ധം ഉണ്ടാകുകയും പുളിച്ച് തികട്ടൽ ഉണ്ടാവുകയും ചെയ്യുന്നു. രാവിലെയും ഉച്ചയ്ക്കും നല്ലോണം ഭക്ഷണം കഴിക്കുകയും രാത്രി ലൈറ്റ് ആയിട്ടുള്ള ഭക്ഷണം കഴിക്കുകയാണ് ചെയ്യേണ്ടത്. കൂടുതൽ എരിവും പുളിയും ഉള്ള ആഹാരങ്ങൾ കഴിക്കുന്നതും ഗ്യാസ്ട്രബിൾ ഉണ്ടാക്കാൻ കാരണമാകും. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടിക്സുകളും പെയിൻ കില്ലേഴ്സ് കഴിക്കുന്നവർക്ക് ഇതുപോലെ ഗ്യാസ്ട്രബിൾ,
പുളിച്ചുതികട്ടലും ഉണ്ടാകുന്നു. ഫ്രൈ ചെയ്ത ഫുഡ് കൂടുതലായി കഴിക്കുന്നവർക്ക് എണ്ണ കൂടുതലായി കഴിക്കുന്നവർക്ക് ഗ്യാസ്ട്രബിൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഫൈബർ കുറവുള്ള ആഹാരങ്ങൾ കഴിക്കുമ്പോൾ മലശോധനം നല്ല രീതിയിൽ നടക്കുന്നില്ല. അതുകൊണ്ടുതന്നെ നല്ല രീതിയിൽ ഫൈബർ ഉള്ള ഭക്ഷണങ്ങൾ കഴിക്കുക, നല്ല രീതിയിൽ വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക.
നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഇതൊക്കെ. ഇത്തരത്തിൽ ജീവിതശൈലിയിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ ആയാലും, മറ്റു ആക്ടിവിറ്റീസിന്റെ കാര്യത്തിൽ ആയാലും കൂടുതൽ നന്നായ രീതിയിൽ പെരുമാറുക. ഇങ്ങനെ ചെയ്യാതെ ഗ്യാസ്ട്രബിൾ വരുമ്പോൾ അന്റാസിഡുകൾ ഒരുപാട് കഴിക്കുന്നത് കൊണ്ട് ഗ്യാസ്ട്രബിൾ പൂർണ്ണമായും മാറ്റാൻ സാധ്യമല്ല. ഗ്യാസ്ട്രബിൾ ആയി ബന്ധപ്പെട്ട സംശയമുള്ളവരും അതെങ്ങനെ വരുന്നു എന്ന് അറിയാനും പരിഹാരമാർഗ്ഗങ്ങളും കൂടുതൽ വ്യക്തമായി താഴെയുള്ള വീഡിയോയിൽ കൊടുത്തിട്ടുണ്ട്.