പ്രായഭേദമന്യേ നമ്മളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാലനര. നമ്മുടെ ജീവിതശൈലിയുടെയും ഭക്ഷണരീതികളുടെയും ഫലമായാണ് അകാലനര ഉണ്ടാകുന്നത്. മുടി വളരാനും മുടിക്ക് കറുപ്പ് കിട്ടാനുമുള്ള വൈറ്റമിൻ നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഇല്ലാത്തതു കൊണ്ടാണ് അകാലനര ഉണ്ടാകുന്നത്. അകാലനര ഉള്ളതിനാൽ നമ്മൾ പലതരം ഹെയർ ഡൈകൾ ഉപയോഗിക്കാറുണ്ട്.
ഇത്തരം ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ നമ്മളിൽ പല പാർശ്വഫലങ്ങളും ഉണ്ടാകുന്നു. എന്നാൽ വളരെ എളുപ്പത്തിൽ നരച്ച മുടിയെ കറുപ്പിക്കാനുള്ള ഒരു ഹെയർ ഡൈ പാക്ക് ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ സുലഭമായി കിട്ടുന്ന രണ്ട് സാധനങ്ങൾ മാത്രം മതി. ഒന്നാമത്തേത് മായംകലരാത്ത കാപ്പിപ്പൊടിയും നന്നായി പഴുത്ത ഒരു തക്കാളിയും ആണ്.
കാപ്പിപ്പൊടി ധാരാളം ഔഷധഗുണം ഉള്ളതിനാൽ ഇത് മുടിക്ക് കറുപ്പ് നിറം എഴുതാൻ സഹായിക്കുന്നു. ഇത് മുടിയിലും താടിയിലും മീശയിലും എല്ലാം ഉപയോഗിക്കാം. ഇതിന് യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ല. ഈ ഹെയർ ഡൈ നരച്ച മുടിയെ കറുപ്പിക്കുന്നതിനും മുടിക്ക് തിളക്കം നൽകുന്നതിനും സഹായിക്കുന്നു. നന്നായി പഴുത്ത തക്കാളി അരച്ച് അതിന്റെ നീര് മാത്രം എടുക്കുക. അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കാപ്പിപ്പൊടി ചേർത്ത് നന്നായി.
മിക്സ് ചെയ്യുക. തരികൾ ഇല്ലാതെ മിക്സ് ചെയ്തെടുത്തതിനുശേഷം വൈറ്റമിൻ ഇ ക്യാപ്സ്യൂൾ രണ്ടെണ്ണം ഇതിലേക്ക് ചേർക്കുക. ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഒരു ബ്രഷ് ഉപയോഗിച്ച് നേരെയുള്ള ഭാഗത്ത് മുടിയിലേക്ക് തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം ചെമ്പരത്തി താളി ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.