സ്ത്രീ സൗന്ദര്യത്തിന്റെ അഭിവാജ്യ ഘടകമാണ് തലമുടി. ഏതൊരു പെണ്ണിന്റെയും സ്വകാര്യ അഹങ്കാരമാണ് മുട്ടറ്റം നിൽകുന്ന മുടി. ഇന്നത്തെ കാലത്ത് സ്ത്രീകളുടെ വളരെ വലിയൊരു പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. മുടികൊഴിച്ചിലും താരനും . അകറ്റാനും ഇടതൂർന്നു മുടി തഴച്ചു വളരാനുമുള്ള വളരെയധികം ചിലവ് കുറഞ്ഞ ഒരു എളുപ്പമാർഗ്ഗമുണ്ട്.നാം ദിവസവും ഒഴിച്ചു കളയാറുള്ള കഞ്ഞിവെള്ളം തന്നെയാണ് ആ ഒറ്റമൂലി.
തലമുറകളായി ഉപയോഗിച്ചുവരുന്ന ഒരു മാർഗ്ഗമാണ് ഇത്. വളരെയധികം ഫലപ്രദമായ ഒരു ടിപ്പ് ആണ് ഇത്.ഒരു ഗ്ലാസ് തലേദിവസത്തെ കഞ്ഞിവെള്ളത്തിൽ ഒരു സ്പൂൺ ഉലുവ ഇട്ടു വയ്ക്കുക. ഉലുവയ്ക്കും കഞ്ഞിവെള്ളത്തിനും ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതിനാൽ അത് മുടിയെ തഴച്ചു വളരുന്നതിന് സഹായിക്കും മാത്രമല്ല താരനെ അകറ്റാനും ഇത് ഉപകാരപ്പെടും. തലേദിവസം മാറ്റിവെച്ച കഞ്ഞിവെള്ളം പിറ്റേദിവസം .
രാവിലെ എടുത്തു അതിലെ ഉലുവ അരിച്ചു മാറ്റുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഉലുവയുടെ സത്തെല്ലാം ആ കഞ്ഞി വെള്ളത്തിലേക്ക് ഇറങ്ങിയിട്ടുണ്ടാവും. ഈ കഞ്ഞിവെള്ളം ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയോ ഒരു ബ്രഷ് ഉപയോഗിച്ചോ തലയോട്ടിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. അല്പം സമയത്തിനുശേഷം അത് നന്നായി കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ താരനെ അകറ്റാനും മുടി തിക്കായി വളരാനും സഹായിക്കുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗിക്കാം. സാധാരണയായി ഇത് ഉപയോഗിക്കുമ്പോൾ തലമുടിക്ക് ഒരു മണം ഉണ്ടാവുമെങ്കിലും തുടർച്ചയായി ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിലൂടെ ആ മണംപോയി കിട്ടുന്നതാണ്. സ്ത്രീ പുരുഷ ഭേദമില്ലാതെ ഇത് ഉപയോഗിക്കാം. ഇത് നല്ല റിസൾട്ട് തരുന്ന ഒരു ടിപ്പാണ്.