പല്ലുകൾക്കുണ്ടാകുന്ന മഞ്ഞപ്പും കറയും പലരുടെയും ആത്മവിശ്വാസത്തെ തന്നെ തളർത്തി കളയുന്നു. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. മുതിർന്നവരിൽ ആണെങ്കിൽ അമിതമായി പുകവലിക്കുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. കൂടാതെ നല്ലതുപോലെ വൃത്തിയാക്കാതെയും കഴിച്ച ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ പല്ലിൽ ഇരുന്ന് രാസപ്രവർത്തനങ്ങൾ നടന്നു ഉണ്ടാകുന്ന ഒരു പ്രശ്നമാണ്.
പല്ലിലെ പ്ലാക്ക്.പല്ല് ക്ലീൻ ചെയ്തു പൈസ കളയുന്നതിനു മുമ്പ് നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ഇതിനായി ചെയ്യാൻ ഉണ്ട്. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ പല്ലിലെ കറയും മഞ്ഞ കളറും പൂർണമായും മാറ്റാൻ നമുക്ക് സാധിക്കും. നല്ല പല്ലുകൾ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്. പല്ല് തേക്കുന്നതിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് പല്ലുതേക്കൽ. മുൻനിരയിലെ പല്ലുകൾ മേലോട്ടും താഴോട്ടും തേക്കുകയും അണപ്പല്ലുകൾ നേരെ തേക്കുകയും ആണ് ചെയ്യേണ്ടത്. കൂടാതെ ഉറപ്പുള്ള പ്രതലമുള്ള ബ്രഷ് ഉപയോഗിക്കരുത്. പല്ലിലെ പ്ലാക്ക് മാറ്റുന്നതിന് ചില വിദ്യകൾ ഉണ്ട്. ഒന്നാമതായി നനഞ്ഞ ബ്രഷിലേക്ക് അല്പം ബേക്കിംഗ് സോഡ ഇട്ട് നന്നായി ബ്രഷ് ചെയ്തതിനുശേഷം ഇളം ചൂടുവെള്ളത്തിൽ വായ കഴുകി വൃത്തിയാക്കുക.
ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ബ്രഷിൽ ആക്കി നന്നായി പല്ലു തേക്കുക ഇതാണ് രണ്ടാമത്തെ മാർഗം. ഒരു സ്പൂൺ ബേക്കിംഗ് സോഡയിൽ അല്പം ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത മിശ്രിതം പല്ലു തേക്കാനായി ഉപയോഗിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാം.ദിവസവും രണ്ടുനേരം പല്ലുതേക്കുന്നത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.