പ്രായമാകാതെ വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് കൊണ്ട് വിഷമിക്കുന്നവരാണ് പലരും. നരച്ച മുടി കറുപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഹെയർ ഡൈകളും ഹെന്നകളും ഉപയോഗിക്കാറുണ്ട്. കെമിക്കലുകൾ അടങ്ങിയ ഇവ ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള പാർശ്വഫലങ്ങളും അനുഭവപ്പെടുന്നു. ഇത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ചിലവ് ചുരുങ്ങിയ രീതിയിൽ മുടി കറുപ്പിക്കാൻ പല നാച്ചുറൽ റെമെഡീസും നിലവിലുണ്ട്. ഇവ ഉപയോഗിക്കുന്നത് കൊണ്ട് വേരോടെ നരച്ച മുടി കറുപ്പിച്ചെടുക്കാൻ സാധിക്കും.
ഇതിനായി നമ്മുടെ അടുക്കളയിൽ ഉള്ള സാധനങ്ങൾ ആണ് നമുക്ക് ആവശ്യം. എല്ലാവരുടെ വീട്ടിലും നിത്യവും ഉപയോഗിക്കാൻ കരുതി വയ്ക്കാറുള്ള സാധനങ്ങളാണ് ഇഞ്ചിയും പാലും. ഇത് ഉപയോഗിച്ചാണ് നാം ഇവിടെ നരച്ച മുടി കറുപ്പിക്കുന്നതിനുള്ള ഒരു ഹോം റെമഡി തയ്യാറാക്കുന്നത്. അതിനായി രണ്ടു ടീസ്പൂൺ ഇഞ്ചി നന്നായി പേസ്റ്റാക്കി അരച്ചത് എടുക്കുക. മുടിയുടെ നീളത്തിനനുസരിച്ച് ഇഞ്ചിയുടെ അളവും കൂട്ടിയെടുക്കാം. ഇതിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ പാല് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പാലിൽ നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളും കാൽസ്യവും.
മറ്റും പാലിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് താരൻ അകറ്റാനും മുടി വളരുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ ഇഞ്ചി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇഞ്ചിയുംപാലും മിക്സ് ചെയ്തെടുത്തത് കുറേശ്ശെയായി എടുത്ത് മുടിയിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിച്ചു കൊടുക്കുക. അരമണിക്കൂർ കഴിയുമ്പോൾ ഇത് നന്നായി ഉണങ്ങി വരും. ഈ സമയത്ത് പച്ചവെള്ളം ഉപയോഗിച്ച് തല നന്നായി കഴുകുക. ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകരുത്. ഇത് ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഉപയോഗിക്കാം.
തുടർച്ചയായി ഉള്ള ഇതിന്റെ ഉപയോഗം നരച്ച മുടി കറുപ്പിക്കുകയും തലയിൽ ഉണ്ടാകുന്ന താരൻ ചൊറിച്ചിൽ പുഴുക്കടി എന്നിവ പൂർണമായി മാറ്റുകയും മുടിക്ക് കറുപ്പ് നിറം നൽകുകയും ചെയ്യുന്നു. തുടർച്ചയായി ഒരു മാസമെങ്കിലും ഉപയോഗിച്ചാൽ മാത്രമേ റിസൾട്ട് നല്ല രീതിയിൽ ലഭിക്കുകയുള്ളൂ. ഇത് ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഇഞ്ചിയുടെ രൂക്ഷഗന്ധം മാറുന്നതിന് വെളിച്ചെണ്ണ പുരട്ടുകയോ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്യാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.