കുട്ടികളിലും മുതിർന്നവരിലും പ്രായമായ വരിലും എല്ലാം പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിരശല്യം. വയറിനകത്ത് വിര നിറയുന്നത് കൊണ്ട് മലദ്വാരത്തിൽ അസഹനീയമായ ചൊറിച്ചിലും വയറുവേദനയും ഭക്ഷണത്തോട് വിരക്തിയും തോന്നുന്നു. കൂടാതെ മലത്തിൽ ചെറിയതോതിൽ അണുക്കളെയും കാണാൻ നമുക്ക് സാധിക്കും. ഈ അവസ്ഥയെയാണ് കൃമിശല്യം എന്ന് പറയുന്നത്. പൊതുവേ ഇത് കുട്ടികളിൽ ആണ് ധാരാളമായി കാണാറുള്ളത്. ഇത്തരത്തിൽ ഉണ്ടാകുന്ന ഈ കൃമി ശല്യത്തെ പൂർണമായും മാറ്റുന്നതിനുള്ള ഹോം റെമഡി എന്താണെന്ന് നോക്കാം.
വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ ഫലപ്രദമായ ഒരു ഔഷധം ഇതിനായി തയ്യാറാക്കുന്നതിന് നമുക്ക് സാധിക്കും. ഇതിനായി നാം ആദ്യം ഉപയോഗിക്കുന്നത് വെളുത്തുള്ളി ആണ്. വളരെയധികം ആരോഗ്യ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി. വയറു സംബദ്ധമായ അസ്വസ്ഥതകളെ ഇല്ലാതാക്കുവാൻ വെളുത്തുള്ളിക്ക് സാധിക്കും. ഗ്യാസ് നിറഞ്ഞുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വെളുത്തുള്ളി ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കാം. വിരശല്യം മാറ്റുന്നതിനായി രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക.
ശേഷം ഇത് ഒരു കല്ലിലിട്ട് നല്ലതുപോലെ ചതച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ചെറുതേൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചെറുതേനാണ് കൂടുതൽ നല്ലത്. ലഭ്യതയ്ക്ക് അനുസരിച്ച് വലിയ തേനും നമുക്ക് ഉപയോഗിക്കാം. ഇത്തരത്തിൽ വെളുത്തുള്ളിയും തേനും യോജിപ്പിച്ച് എടുത്തത് രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിക്കുന്നതുകൊണ്ട് ക്രിമി ശല്യം പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഇത് കഴിക്കുന്നതിലൂടെ വയറിന്റെ എല്ലാവിധത്തിലുള്ള അസ്വസ്ഥതകൾക്കും ശമനം.
ലഭിക്കുകയും കുട്ടികൾക്കു ഭക്ഷണത്തോട് തോന്നുന്ന വിരക്തിയും മാറിക്കിട്ടും. രണ്ടാമത്തെ ഹോം റെമഡി ആണ് നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം സുലഭമായി കിട്ടുന്ന തുമ്പ ചെടി ഉപയോഗിച്ചാണ് രണ്ടാമത്തെ ടിപ്പ് ചെയ്യാൻ പോകുന്നത്. തുമ്പച്ചെടി വേരോടെ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി എടുക്കുക. ഇത് ഒരു കല്ലിലിട്ട് ചതച്ച് ഇതിന്റെ നീര് മാത്രം പിഴിഞ്ഞെടുക്കുക. ഇതിലേക്ക് ഒരല്പം ചെറുതേൻ ചേർത്ത് ഇളക്കി യോജിപ്പിച്ച് രാത്രി ഭക്ഷണത്തിനുശേഷം ഉറങ്ങുന്നതിനു മുൻപായി കഴിക്കാം. ഇതും വൈറ്റിലുണ്ടാകുന്ന അസ്വസ്ഥതകളെ മാറ്റാനും വിരശല്യം പൂർണമായും മാറിക്കിട്ടാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.