മൈഗ്രേൻ തലവേദന മിനിറ്റുകൾ കൊണ്ട് പൂർണമായും മാറ്റാം.

വളരെ സാധാരണമായി എല്ലാവരും കണ്ടുവരുന്ന ഒരു അസുഖമാണ് തലവേദന. ഒന്ന് പുറത്തിറങ്ങി വെയില് കൊണ്ടതുകൊണ്ടോ അല്ലെങ്കിൽ ഒരു നേരത്തെ ആഹാരം കഴിക്കാതിരുന്നാലോ ചിലരിൽ കഠിനമായ തലവേദന അനുഭവപ്പെടാറുണ്ട്. ഇത് മൈഗ്രേൻ തലവേദന ഉള്ളത് കാരണമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ മൈഗ്രേൻ തലവേദനകൊണ്ട് ബുദ്ധിമുട്ടുന്നത് നമ്മുടെ കേരളത്തിലാണ്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഹോർമോണിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ മൂലവും ഇത് സംഭവിക്കാം. 12 വയസ്സ് മുതൽ ഇത് കണ്ടുവരുന്നു. പ്രായം കൂടുന്തോറും തലവേദനയുടെ കാഠിന്യം കുറഞ്ഞുവരുന്നു. 50 വയസ്സിന് താഴെയുള്ളവർക്കാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. കൂടുതലായി ഡ്രസ്സ് അനുഭവപ്പെടുന്നവർ, ഉറക്കക്കുറവ് ഉള്ളവർ അതുപോലെതന്നെ ഒരു നേരത്തെ ആഹാരം.

കഴിക്കാതിരുന്നാൽ തുടങ്ങിയ കാരണങ്ങൾ കൊണ്ട് എല്ലാം തലവേദന വരാം. കൂടാതെ പുറത്തു പോയി വെയിൽ കൊള്ളുന്നവർക്കും അമിതമായി മദ്യപിക്കുന്നവർക്കും ഈ തലവേദന ഉണ്ടാകും. ചെറിയ ശതമാനം പാരമ്പര്യമായും ചിലരിൽ ഇത് കണ്ടുവരുന്നുണ്ട്. ചിലരിൽ ഇത് ശക്തമായ തലവേദന ഉണ്ടാക്കുന്നു. ഒന്ന് ശർദ്ദിച്ചാലോ അല്ലെങ്കിൽ ഒന്ന് ഉറങ്ങി എണീറ്റാലോ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.

അല്ലാത്തവരിൽ രണ്ടോ മൂന്നോ ദിവസം വരെ തലവേദന കഠിനമായി തന്നെ നിലനിൽക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ധാരാളമായി വേദനസംഹാരികൾ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. മൈഗ്രേൻ വരാതിരിക്കാൻ തലവേദന ഉള്ള ഒരു വ്യക്തി എട്ടു മണിക്കൂർ ദിവസവും ഉറങ്ങിയിരിക്കണം. ഒരു ദിവസം 12 ക്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് അത്താഴം കഴിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×