എത്ര കഠിനമായ ഉപ്പൂറ്റി വേദനയും ആശുപത്രിയിൽ പോകാതെ തന്നെ മാറ്റിയെടുക്കാം.

പ്രായമായവരും ചെറുപ്പക്കാരും ഒരുപോലെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വേദന. രാവിലെ ഉറക്കം ഉണരുമ്പോൾ ഉണ്ടാകുന്ന ഉപ്പൂറ്റി വേദന കാരണം നടക്കാൻ ഏറെ പ്രയാസപ്പെടുന്നവരാണ് പലരും. കാലിനടിയിൽ ഉണ്ടാകുന്ന പേശികൾക്ക് കണ്ടുവരുന്ന നീർക്കെട്ടും അവയുടെ ചുരുങ്ങലും ആണ് ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകുന്നത്. അല്ലെങ്കിൽ കാലിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ കൃത്യമായി നടക്കാത്തതുകൊണ്ടോ അതുമല്ലെങ്കിൽ കാലിനടിയഐ എല്ലു സൂചി പോലെ വളരുന്നത് കൊണ്ടോ ആവാം. വേദനിക്കുള്ള കാരണങ്ങൾ കണ്ടുപിടിച്ചതിനു ശേഷം മാത്രം ചികിത്സ ചെയ്യുക.

ബ്ലഡ് സർക്കുലേഷൻ എല്ലാം ശരിയാകുന്നതിനു വേണ്ടിയാണെങ്കിൽ നമുക്ക് ഒരു ഹോം റെമഡി ചെയ്തു നോക്കാം. ഇതിനായി അല്പം ബേക്കിംഗ് സോഡ എടുക്കുക. ഇതിലേക്ക് അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി വേദനയുള്ള ഭാഗത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകി കളയുക. രണ്ടാഴ്ച തുടർച്ചയായി ചെയ്യുകയാണെങ്കിൽ റിസൾട്ട് അനുഭവിച്ച് അറിയാം. അതുപോലെതന്നെ ആപ്പിൾ സൈഡ് വിനഗർ ഇളം ചൂടുവെള്ളത്തിൽ ചേർത്ത് വേദനയുള്ള കാല് 20 മിനിറ്റ് അതിൽ മുക്കി വെക്കുക. ഇതും രണ്ടുമൂന്ന് ആഴ്ച തുടർച്ചയായി ചെയ്താൽ വേദനയ്ക്ക് ആശ്വാസം ലഭിക്കും.

കൂടാതെ ഒലിവ് ഓയിലും വെളിച്ചെണ്ണയും കലർത്തി കാലിനടിയിൽ മസാജ് ചെയ്ത് രാത്രിയിൽ കിടന്നുറങ്ങുകയാണെങ്കിൽ കാലിനടിയിലെ പേശികൾക്ക് ആയാസം ലഭിക്കുകയും രക്തപ്രവാഹം ശരിയായ രീതിയിൽ നടക്കുകയും ചെയ്യും. തുടർന്ന് ഉണ്ടാകുന്ന ഉപ്പൂറ്റി വേദന ഇല്ലാതെയാക്കാൻ സാധിക്കും. കൂടാതെ രാത്രി ഉറങ്ങുമ്പോൾ സോങ്സ് ഉപയോഗിക്കുകയും തണുപ്പുള്ള പ്രതലങ്ങളിൽ ചവിട്ടി നടക്കുമ്പോൾ സോഫ്റ്റ് ഉള്ള ചപ്പൽസ് ഉപയോഗിക്കുന്നതും ഉപ്പൂറ്റി വേദന കുറയുന്നതിന് സഹായിക്കും. കൂടാതെ കാലുകൾക്ക് കൊടുക്കാവുന്ന ചെറിയ രീതിയിലുള്ള വ്യായാമങ്ങളും.

ഉപ്പൂറ്റി വേദന തടയുന്നതിന് സഹായിക്കും. എന്നും രാവിലെ ഉറക്കം ഉണരുമ്പോൾ കാലുകൾ നിവർത്തിവെച്ച് വിരലുകൾ മുകളിലേക്കും താഴേക്കും ആക്കി കാലുകൾക്ക് ഒരു വ്യായാമം നൽകുക. അല്ലെങ്കിൽ കുപ്പിയിൽ തണുത്ത വെള്ളം നിറച്ച് കാലിനടിയിൽ വെച്ച് ഉരുട്ടുക. ഇതെല്ലാം ഉപ്പൂറ്റി വേദനയ്ക്ക് ചെയ്യാവുന്ന കാലുകൾക്കുള്ള ചെറിയ എക്സസൈസുകൾ ആണ്. കൂടാതെ ഒരു ടീസ്പൂൺ ഉലുവ എടുക്കുക. ഇത് ഏതെങ്കിലും ഒരു പ്ലാസ്റ്ററിലേക്ക് പതിപ്പിച്ചതിനു ശേഷം രണ്ടു കാലുകളുടെയും നടുവിരലിലും ചൂണ്ടുവിരലിലും പ്ലാസ്റ്റർ ഒട്ടിച്ചു കൊടുക്കുക. ആറുമണിക്കൂർ ഇങ്ങനെ തുടരുക ഇടയ്ക്കിടയ്ക്ക് എല്ലാം ഇത് അമർത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഉപ്പൂറ്റി വേദനക്കുള്ള പരിഹാരമാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

×