മുഖത്ത് ഉണ്ടാകുന്ന കരുവാളിപ്പ് എല്ലാവരിലും ഉണ്ടാകുന്ന ഒരു ഇറിറ്റേഷൻ ആണ്. ഇതെങ്ങനെ ഒഴിവാക്കാം എന്നത് എല്ലാവരും അന്വേഷിക്കുന്ന കാര്യമാണ്. അനാവശ്യമായുള്ള ടെൻഷൻ ഇത്തരത്തിൽ കരുവാളിപ് ഉണ്ടാക്കും. കരുവാളിപ്പ് മാറ്റാനായി ഒരു ഫേസ് പാക്ക് ഉണ്ടാക്കാം. നമുക്ക് വീട്ടിൽ നിന്ന് തന്നെ ലഭ്യമായ സാധനങ്ങൾ വച്ച് ഈ ഫേസ് പാക്ക് ഉണ്ടാക്കാം. ഇതിനായി മുഖം ക്ലീൻ ചെയ്യുക. ക്ലീൻ എന്നു വച്ചാൽ ആവി കൊള്ളിച്ചു മുഖം.
കഴുകി വൃത്തിയാക്കാം. ആദ്യം തന്നെ ചെയ്യേണ്ട കാര്യം ഇതാണ്. പിന്നീട് ഒരു പഞ്ഞി തൈരിൽ മുക്കി മുഖം ക്ലീൻ ആക്കുക. ശേഷം അരിപൊടി എടുക്കുക. കൂടാതെ കറ്റാർ വാഴയുടെ ജെല്ല് എടുക്കുക. ഇതൊക്കെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ഉണ്ടാക്കുക. ശേഷം അതിലേക്ക് കുറച്ചു കഞ്ഞി വെള്ളം ആക്കുക. അതിലേക്ക് വിറ്റാമിൻ ഇയുടെ ക്യാപ്‌സ്യൂൾ രണ്ടെണ്ണം പൊട്ടിച്ചു ഒഴിക്കുക. കഞ്ഞി വെള്ളം തലേന്ന് രാത്രി എടുത്ത് വച്ച്.
പുളിപ്പിച്ചതാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും. ഇതിൽ നമുക്ക് ആവശ്യമായ ബാക്റ്റീരിയ ഉണ്ടാകും. വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ എന്തിനാണെന്നാൽ ഇത്ന ല്ല ആന്റിഓക്സിഡന്റ് എലമെന്റ് ആണ്. ഇതിലേക്ക് ചെറുനാരങ്ങയുടെ നീര് ഒഴിക്കുക. അതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ നല്ലതാണ്. കൂടാതെ ഒരു സ്പൂൺ തേൻ കൂടി ഇതിലേക്ക് ചേർക്കുക. ഇത് എല്ലാം കൂടി മിക്സ് ആക്കിയ ശേഷം മുഖത്തു തേക്കുക. ഇത് മുഖത്തു ആക്കിയ സമയത്ത്.
കൂടുതൽ എക്സ്പ്രഷൻസ് മുഖത്തു കൊടുക്കാൻ പാടില്ല. അത് സ്പ്രിംഗ്ൽസ് ഉണ്ടാക്കാൻ കാരണമാകും. 30 മിനുറ്റിന് ശേഷം ഇത് കഴുകി കളയുക. ഐസ് കൊണ്ടോ ഐസ് വെള്ളം കൊണ്ടോ മുഖത്ത് റബ്ബ് ചെയ്യുക. മസാജ് ചെയ്യുക. ശേഷം ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടർ ആക്കിയ വെള്ളം കൊണ്ട് മുഖം കഴുകുക. ഇങ്ങനെ ചെയ്താൽ അപ്പൊ തന്നെ കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾക്ക് മാറ്റം കാണാൻ സാധിക്കും. കൂടുതൽ അറിയാൻ താഴെ കൊടുത്ത വീഡിയോ കാണുക.