കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന പലതരം വേദനകളും ശാരീരിക അസ്വസ്ഥതകളും പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. ഇതിനായി നാം പല മരുന്നുകളും പ്രയോഗിക്കാറുണ്ട്. കുട്ടികളിൽ ആണെങ്കിൽ കൂടുതൽ സമയം കളിക്കുകയും മറ്റും ചെയ്യുമ്പോൾ കൈയിലും കാലിലെയും മസിലുകൾക്ക് വേദനകൾ ഉണ്ടാവാറുണ്ട്. എന്നാൽ മുതിർന്നവർക്ക് ആണെങ്കിൽ പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ശാരീരിക വേദനകളും.
സന്ധികളിലെ വേദനകളും കഴപ്പും തരിപ്പും കോച്ചി പിടുത്തവും മരവിപ്പും എല്ലാം പ്രായമായവരിൽ കണ്ടുവരുന്നു. ഈ ബുദ്ധിമുട്ടുകൾ എല്ലാം നടിയിടയിൽ മാറ്റുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചില നാട്ടുവൈദ്യങ്ങൾ പ്രയോഗിക്കാം. ഇതിനായി നാം ഉപയോഗിക്കുന്നത് മുത്താറി അഥവാ റാഗിയും പായസത്തിൽ എല്ലാം നമ്മൾ ഉപയോഗിക്കുന്ന ചവ്വരിയുമാണ്. ഇവ രണ്ടും ഓരോ കപ്പ് എടുത്തതിനു ശേഷം കഴുകി വൃത്തിയാക്കി വെള്ളം നന്നായി.
വാർത്തതിനുശേഷം ഒരു ഉണങ്ങിയ പാനിൽ ഇട്ട് നന്നായി വറുത്തെടുക്കുക. ഇത് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. എയർ ടൈറ്റ് ഉള്ള കണ്ടെയ്നറിൽ ആക്കി ഇത് സൂക്ഷിച്ചു വയ്ക്കാം. ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കുന്നതിന് വേണ്ടി മൂന്ന് ഗ്ലാസ് പാല് എടുക്കുക. ഇതിലേക്ക് നേരത്തെ പൊടിച്ചുവെച്ച് റാഗിയും ചൊവ്വരിയും മൂന്ന് ടേബിൾസ്പൂൺ വീതം ചേർത്ത് കട്ട പിടിക്കാതെ ഇളക്കി യോജിപ്പിക്കുക.
ഇനി ഇത് അടുപ്പിൽ വെച്ച് കുറുക്കി എടുക്കാം. അധികം കട്ടിയാവാതെ തന്നെ കുറുക്കിയെടുക്കുക. മധുരത്തിന് ശർക്കര ചേർക്കാവുന്നതാണ്. കുട്ടികൾക്കുണ്ടാകുന്ന ശരീരവേദനയ്ക്കും മസിൽ വേദനിക്കും അതുപോലെതന്നെ പ്രായമായ കണ്ടുവരുന്ന ബലക്കുറവ് കോച്ചി പിടുത്തം സന്ധിവേദനകൾ തുടങ്ങിയവക്ക് ഈ ഹെൽത്തി ഡ്രിങ്ക് ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. കുട്ടികൾക്കും ഇഷ്ടപ്പെടും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.