ഫാറ്റി ലിവർ പൂർണമായും മാറ്റുവാനുള്ള ചില ഒറ്റമൂലികൾ നോക്കാം..

വളരെ സാധാരണമായി നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക ആളുകൾക്കും കണ്ടുവരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. പലപ്പോഴും ഇത് അറിയാതെ പോവുകയാണ് ചെയ്യുന്നത്. വേറെ എന്തെങ്കിലും അസുഖം കാരണം വയറിന്റെ സ്കാൻ എടുക്കാനുള്ള അവസരം ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവർ ഉള്ളത് ശ്രദ്ധയിൽ പെടുക. പ്രധാനമായും നമ്മുടെ ജീവിതശൈലിയുടെയും ഭക്ഷണരീതിയുടെയും അനന്തരഫലമായി ഉണ്ടാകുന്ന അസുഖമാണ് ഫാറ്റി ലിവർ. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുകയും വ്യായാമം ഇല്ലാതെ ഇരിക്കുകയും ചെയ്യുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞു.

കൂടുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. കൂടാതെ പ്രമേഹം കൊളസ്ട്രോൾ എന്നിവ കൂടുതലുള്ളവർക്കും സ്ഥിരമായി മരുന്നു കഴിക്കുന്നവർക്കും അമിതവണ്ണം ഉള്ളവർക്കും ഫാറ്റി ലിവർ കണ്ടുവരുന്നുണ്ട്. പൊതുവെ ഫാറ്റി ലിവർ തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല. ലിവർ ഉള്ള 8 ശതമാനം ആളുകൾക്ക് മാത്രമേ പിന്നീട് അത് കരൾ വീക്കമായി മാറുവാൻ സാധ്യതയുള്ളൂ. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന കൊഴുപ്പ് കരളിന്റെ കോശങ്ങളിൽ അടിഞ്ഞുകൂടി കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനെയാണ്.

ഫാറ്റി ലിവർ എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നത് കരളാണ്. പ്രോട്ടീനുകളെ വിഘടിപ്പിക്കുന്നതിനും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ സ്റ്റോർ ചെയ്തു വയ്ക്കുന്നതും കരളാണ്. കൂടാതെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകളെ തടയുന്നതും കരളിന്റെ പ്രവർത്തനങ്ങളാണ്. ഫാറ്റി ലിവർ വരാതിരിക്കുന്നതിന് ഭക്ഷണകാര്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. മധുരത്തിനായി നാം ഭക്ഷണം പദാർത്ഥങ്ങളിൽ ചേർക്കാറുള്ള പഞ്ചസാര ശർക്കര തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കണം.

കൂടാതെ റെഡ് മീറ്റിന്റെ ഉപയോഗവും താരതമ്യേന കുറയ്ക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞതിനുശേഷം കിടന്നുറങ്ങുന്ന ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കണം ഇത് ശരീരത്തിൽ അനാവശ്യമായി കാർബോഹൈഡ്രേറ്റ് ഉത്പാദിപ്പിക്കുന്നതിന് കാരണമാകും. കൂടാതെ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങളും ഒഴിവാക്കണം. ഫാറ്റിലിവർ തടയുന്നതിന് വീട്ടിൽ തന്നെ നമുക്ക് ചില ഹോം റെമഡീസ് ചെയ്യാൻ സാധിക്കും. രണ്ടു ഗ്ലാസ് വെള്ളത്തിലേക്ക് ഗ്രീൻ ടീയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിയും ചേർത്ത് കഴിക്കുന്നത് കരളിൽ അടിഞ്ഞു കൂടിയിട്ടുള്ള .

കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞു ചേർത്ത് ഉപ്പോ മധുരമോ ചേർക്കാതെ കുടിക്കുന്നത് നല്ലതാണ്. കൂടാതെ അതിമധുരം പൊടിച്ചതും മഞ്ഞൾപൊടിയും കറുവപ്പട്ട പൊടിയും ചേർത്ത് ചായയുണ്ടാക്കി കുടിക്കാം. ഒരു ടീസ്പൂൺ ആപ്പിൾ സൈഡ് വിനഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×