രാത്രി ഉറങ്ങുമ്പോൾ ശ്വാസതടസം ഉണ്ടായി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുന്ന ഒരു അവസ്ഥ പലരിലും ഉണ്ടാകാറുണ്ട്. ചിലർ കൂർക്കംവലിയോട് കൂടിയാണ് ഉറങ്ങുക എന്നാൽ നേരത്തേക്ക് ശ്വാസമില്ലാതെ പെട്ടെന്ന് ഞെട്ടി എഴുന്നേൽക്കുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അതുപോലെ പത്രം വായിക്കുമ്പോൾ ടിവി കാണുമ്പോൾ ഉറക്കം അനുഭവപ്പെടുക, കൂടാതെ ഉറക്കം മതിയാകാതെ വരുക തുടങ്ങിയവയെല്ലാം ഉണ്ടാകുന്നത്.
ഒരേ കാരണങ്ങൾ കൊണ്ടാണ്. കഴുത്തിന് ചുറ്റും അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് തൊണ്ടയിലൂടെ ശ്വാസം പോകുന്നതിന് തടസ്സപ്പെടുത്തുന്നു. അതിനാൽ അവരിൽ ഓക്സിജൻ പാസ്സ് ചെയ്യാതെ വരികയും പെട്ടെന്ന് ശ്വാസ തടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. മദ്യപാനം പുകവലി തുടങ്ങിയവ ഒഴിവാക്കുന്നതിലൂടെ കൂർക്കം വലി ഒഴിവാക്കാം, കൂടാതെ അമിതമായി ഭാരം ഉള്ളവരിലും ഉത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു.
ഭാരം കുറക്കുകയാണ് ഇതിനുള്ള ഏക വഴി. ഇതൊന്നും കൂടാതെ നെഞ്ചെരിച്ചിൽ ഉണ്ടാകുമ്പോഴും ചിലരിൽ ശ്വാസതടസം അനുഭവപ്പെടാറുണ്ട്. ഇതിനു കാരണം അമിതമായി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടക്കുന്നത് കൊണ്ടാണ്. കൃത്യമായ ഭക്ഷണക്രമീകരണം നടത്തിയാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും. എരിവും പുളിയും ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. വൈറൽ ഗ്യാസ് കയറാതെ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക.
അമിതമായ ഉത്കണ്ഠ ഉള്ളവരിൽ ഇത്തരം ബുദ്ധിമുട്ടുകൾ കാണപ്പെടുന്നു. തിരക്കാർ മാനസികാരോഗ്യ വിദഗ്ധനെ കണ്ടു നിർദ്ദേശം തേടേണ്ടതാണ്. കൂടാതെ ശ്വാസ കോശ സംബന്ധമായ അസുഖമുള്ളവർക്ക് ഉത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഇതിനെല്ലാം കൃത്യമായ വൈദ്യ സഹായം തേടേണ്ടതാണ്. മാത്രമല്ല ഇത്തരം ശ്വാസ തടസ്സമുള്ള ആളുകൾക്ക് അറ്റാക്ക് ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ കൃത്യമായ ചികിത്സ നേടുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.