ചില ആളുകളിൽ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വേദന. ഹീൽ ബോണും കാൽവിരലുകളും തമ്മിൽ യോജിപ്പിക്കുന്ന പേശികൾക്ക് ക്ഷതം സംഭവിക്കുമ്പോഴും മർദ്ദം കൂടുമ്പോഴോ ആണ് ഉപ്പൂറ്റി വേദന ഉണ്ടാകുന്നത്. 40 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് ഇത് അധികമായും കണ്ടുവരുന്നത്. പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ച് കുറവാണ് ഉണ്ടാകാറുള്ളത്. ഉപ്പൂറ്റി വേദന സാധാരണയായി കണ്ടുവരുന്നത് .
അധികസമയം നിന്ന് ജോലി ചെയ്യുന്നവർക്ക് അല്ലെങ്കിൽ പ്രമേഹം തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് അല്ലെങ്കിൽ യൂറിക്കാസിഡ് ശരീരത്തിൽ കൂടുന്നത് മൂലമോ ആണ്. ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നവർക്കും അമിത ഹീലുകൾ ഉപയോഗിക്കുന്നവർക്കും കാലുകൾക്ക് ഈ വേദന ഉണ്ടാകാറുണ്ട്. രാവിലെ ഉറക്കം ഉണരുമ്പോഴാണ് സാധാരണ എല്ലാവർക്കും ഉപ്പൂറ്റി വേദന ഉണ്ടാകാറ്.
ഇതിന് കാരണം രാത്രിയിൽ നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ കാലിന്റെ അടിയിലെ മസിൽസും പേശികളും ചുരുങ്ങുന്നു. അതിനാൽ ബ്ലഡ് സർക്കുലേഷനും കുറവായിരിക്കും. രാവിലെ നമ്മൾ ഉറക്കം ഉണർന്ന് എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുമ്പോൾ ഈ പേശികളും മസിലുകളും വലിയുകയും ബ്ലഡ് സർക്കുലേഷൻ മെല്ലെ മെല്ലെ വർദ്ധിച്ചു വരികയും ചെയ്യുന്നു. അതുകൊണ്ടാണ് രാവിലെ ഉപ്പുറ്റി വേദന ഉണ്ടാകുന്നത്.
വിട്ടുമാറാത്ത വേദന ഉണ്ടെങ്കിൽ എക്സറേ എടുത്ത് നോക്കേണ്ടതാണ്. ഉപ്പൂറ്റി വേദന കുറയാൻ ഐസ് ബാഗ് വേദനയുള്ള ഭാഗത്ത് വയ്ക്കുക, അല്ലെങ്കിൽ ഇളം ചൂടുള്ള വെള്ളത്തിൽ കാല് അല്പം നേരം മുക്കി വയ്ക്കുക, എന്നിവ ചെയ്യാം. അടുത്തത് കാലുകൾക്കുള്ള സ്ട്രെച്ചിംഗ് വ്യായാമം ആണ്. ഉപ്പൂറ്റി നിലത്തു ഉറപ്പിച്ചു വിരലുകൾ പൊക്കുകയും താഴ്ത്തുകയും ചെയ്യുക, അതുപോലെ തിരിച്ചും ചെയ്യുക. കൂടുതൽ അറിയുവാൻ വീഡിയോ കാണുക